അഴിമതിക്കേസിൽ വീണ പ്രതിയാകുന്നതോടെ ഇനി പഴയ വാദം വിലപ്പോവില്ല; രണ്ടു കമ്പനികൾ തമ്മിലുള്ള ബിസിനസ് ഡീലല്ല മാസപ്പടി!!

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി വീണയെ മാസപ്പടി കേസിൽ രണ്ടാം പ്രതിയായി ചേർത്താണ് എസ്എഫ്ഐഒ (Serious Fraud Investigation Office) കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. വീണയുടെ കമ്പനി എക്സാലോജിക് സൊല്യൂഷൻസ്, നൽകാത്ത സേവനത്തിന് ഈ കമ്പനിക്ക് പണം നൽകിയ കരിമണൽ കമ്പനി സിഎംആർഎൽ (Cochin Minerals and Rutiles Ltd), അതിൻ്റെ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത, കർത്തയും ഭാര്യയും ഡയറക്ടർമാരായ എംപവർ ഇന്ത്യാ എന്നീ പേരുകളാണ് കൂട്ടുപ്രതികളുടെ സ്ഥാനത്തുള്ളത്.

Also Read: വീണ വിജയന്‍ മുള്‍മുനയില്‍; മാസപ്പടി കേസില്‍ റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്ന് എസ്എഫ്‌ഐഒ; മുഖ്യമന്ത്രിക്കും സിപിഎമ്മിനും നിര്‍ണായകം

നേരത്തെ ആദായനികുതി വകുപ്പിൻ്റെ അന്വേഷണം നടന്നപ്പോൾ എക്സാലോജിക്കിന് മാസംതോറും സിഎംആർഎൽ നൽകികൊണ്ടിരുന്ന തുകയുടെ ആകെ കണക്ക് 1.72 കോടി എന്നായിരുന്നു കണ്ടെത്തിയത്. അതിന് അനുസരിച്ചുള്ള പിഴയൊടുക്കിയാണ് ആദായനികുതി ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡ് കേസ് തീർത്തത്. എന്നാലിപ്പോൾ എസ്എഫ്ഐഒ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയ്യാറാക്കിയപ്പോൾ 2.70 കോടി രൂപ എക്സാലോജിക്കിന് സിഎംആർഎൽ നൽകിയിട്ടുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Also Read: എകെജി സെൻ്റർ വിലാസത്തിൽ വീണ വിജയന് ആർഒസി അയച്ച കത്ത് മടങ്ങി; വിശദീകരണം തേടി ഇമെയിൽ അയച്ചതിനും മറുപടിയില്ല; കർണാടക ഹൈക്കോടതി വിധിയിൽ നിർണായക വിവരങ്ങൾ

ഇതൊന്നും ഒരു സേവനവും നൽകാതെയാണെന്ന് വ്യക്തമായി കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളടക്കം പ്രതികളെല്ലാം കോടതിയിൽ വിചാരണ നേരിടേണ്ട ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ വീണയെ സംരക്ഷിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ളവർ ഇതുവരെ ഉന്നയിച്ച വാദങ്ങളൊന്നും ഇനി വിലപ്പോവില്ല.

Also Read: എക്സാലോജിക്കിൻ്റെ എകെജി സെൻ്റർ വിലാസം സിപിഎമ്മിന് കുരുക്കാകും; ഓഫീസുകൾ പൂട്ടിയതിനാൽ വീണക്കെതിരായ കേന്ദ്ര അന്വേഷണം പാർട്ടി ആസ്ഥാനത്ത് എത്തിയേക്കാം

രണ്ടു സ്വകാര്യ കമ്പനികൾ തമ്മിലുള്ള ഇടപാടാണെന്നും, അതിൽ അസ്വാഭാവികത ഒന്നുമില്ലെന്നും, മറ്റാരും ഇടപെടേണ്ട വിഷയമല്ല എന്നുമാണ് എം വി ഗോവിന്ദൻ നേരത്തെ നിലപാടെടുത്തത്. എസ്എഫ്ഐഒ അന്വേഷണ വിഷയത്തിൽ വീണയെ പ്രതിരോധിക്കാൻ മാത്രമായി പാർട്ടിയുടെ പേരിൽ പ്രസ്താവന ഇറക്കുകയും ചെയ്തിട്ടുണ്ട്. ഇതേ വിഷയത്തിലാണ് സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി കേസെടുത്ത് വീണയെ പ്രതിചേർത്തിരിക്കുന്നത്. വിവരങ്ങൾ പുറത്തുവരട്ടെ എന്നാണ് അൽപം മുമ്പ് പാർട്ടി കോൺഗ്രസ് വേദിയിൽ നിന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചത്.

Also Read: ‘മാസപ്പടിയിൽ’ മുഖ്യമന്ത്രിക്ക് നോട്ടീസ്; നിങ്ങൾ വേവലാതിപ്പെടേണ്ടെന്ന് പിണറായി

മകൾ പ്രതിയായതോടെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം എല്ലാ കോണിൽ നിന്നും ഉയർന്നു തുടങ്ങി. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആദ്യം രാജി ആവശ്യം ഉന്നയിച്ചു. പിന്നാലെ സംസ്ഥാന വ്യാപകമായി പിണറായി വിജയൻ്റെ കോലംകത്തിച്ച് പ്രതിഷേധിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി എം ലിജു പ്രസ്താവനയിറക്കി. മുഖ്യമന്ത്രി ഇന്നുതന്നെ രാജി വയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top