ഇന്ത്യയ്ക്ക് മുന്നില്‍ ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞു; ടി20 പരമ്പരയിൽ ആദ്യ ജയം ഇന്ത്യയ്ക്ക്
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ അഭിമാനവിജയം. ഇംഗ്ലണ്ട് ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം 43 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ മറികടന്നത്. മത്സരത്തിലെ വിജയത്തോടെ ടി20 പരമ്പരയിൽ 1-0 ത്തിന് ഇന്ത്യ മുന്നിലെത്തി. സ്കോർ: ഇംഗ്ലണ്ട്-132/10, ഇന്ത്യ- 133/3.
34 പന്തിൽ 79 റൺസെടുത്ത അഭിഷേക് ശർമയും 26 റൺസെടുത്ത സഞ്ജു സാംസണും നടത്തിയ മികച്ച പ്രകടനമാണ് നടത്തിയത് ഇന്ത്യക്ക് തുണയായത്. എട്ട് സിക്സുകളും അഞ്ച് ഫോറും അഭിഷേക് നേടി. ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദ് ഒരു വിക്കറ്റും ജോഫ്ര ആർച്ചർ രണ്ട് വിക്കറ്റുകളും വീഴ്ത്തി.
ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 132 റൺസിൽ ഓൾഔട്ടായി. അർധസെഞ്ചുറി നേടിയ നായകൻ ജോസ് ബട്ട്ലറിന് മാത്രമാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയിൽ തിളങ്ങാനായത്.
ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്നും അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതവും എടുത്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here