ട്വന്റി 20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം; കളത്തില്‍ കളി മറന്ന ലങ്കയ്ക്ക് എതിരെ നേടിയത് ആറ് വിക്കറ്റ് ജയം; ലങ്കന്‍ നിര തകര്‍ത്തത് ആന്റിച്ച് നോര്‍ക്യ

ന്യൂയോര്‍ക്ക്: ട്വന്റി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ വിജയം. ശ്രീലങ്കയാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്‍പില്‍ തകര്‍ന്നടിഞ്ഞത്. ലങ്ക ഉയര്‍ത്തിയ 78 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റുകളും 3.4 ഓവറുകളും ബാക്കിനില്‍ക്കെയാണ് ദക്ഷിണാഫ്രിക്ക മറികടന്നത്.

ആന്റിച്ച് നോര്‍ക്യയുടെ ബൗളിംഗ് മികവാണ് ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞത്. നാലോവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങിയാണ് നോര്‍ക്യ നാല് വിക്കറ്റ് വീഴ്ത്തിയത്.

അനായാസ വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ക്വിന്റണ്‍ ഡി കോക്ക് 20(27), റീസ ഹെന്‍ഡ്രിക്‌സ് 4(2), ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം 12(14), ട്രിസ്റ്റന്‍ സ്റ്റബ്‌സ് 13(28) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.ഹെയ്ന്റിച്ച് ക്ലാസന്‍ 19 (22), ഡേവിഡ് മില്ലര്‍ 6 (6) എന്നിവര്‍ പുറത്താകാതെ നിന്നു.

.നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കന്‍ ബാറ്റിംഗ് നിര കളി മറന്ന അവസ്ഥയായിരുന്നു. ശ്രീലങ്കയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ വാണിന്ദു ഹസരംഗ രണ്ട് വിക്കറ്റും, ദസുണ്‍ ഷണക, നുവാന്‍ തുഷാര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. സ്‌കോര്‍: ശ്രീലങ്ക 77-10 (19.1), ദക്ഷിണാഫ്രിക്ക 80-4 (16.2).

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top