ലോകകപ്പുമായി ഇന്ത്യന്‍ ടീം ഡല്‍ഹിയില്‍; ആവേശോജ്വല സ്വീകരണം
July 4, 2024 7:25 AM

ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ട്വന്റി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീം ഡല്‍ഹിയിലെത്തി. ഉജ്ജ്വല സീകരണമാണ് ടീമിന് ലഭിച്ചത്. ടീം എത്തിയതോടെ ആരാധകര്‍ ഡൽഹി വിമാനത്താവളത്തിനു മുന്നിൽ ആഹ്ളാദത്തിലാണ്.
പ്രത്യേക വിമാനത്തിലാണ് ലോക ചാംപ്യൻമാർ എത്തിയത്. ഐടിസി മൗര്യ ഹോട്ടലിലേക്ക് പോകുന്ന ടീമിന് കനത്ത സുരക്ഷയാണ് ഒരുക്കിയത്.
ടീമിന് രാവിലെ 11ന് പ്രധാനമന്ത്രിയുടെ വസതിയിൽ സ്വീകരണം നൽകും. ഇതിനു ശേഷം വൈകിട്ടോടെ മുംബൈയിൽ എത്തും. മുംബൈയിലെ നരിമാൻ പോയിന്റിൽ നിന്നു വാങ്കഡെ സ്റ്റേഡിയം വരെ റോഡ് ഷോ നടത്തും. രാത്രി 7ന് സ്റ്റേഡിയത്തിൽ സ്വീകരണം നല്‍കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here