ടി20 ലോകകപ്പ് സൗജന്യമായി കാണാം; ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്തയുമായി ഹോട്ട്സ്റ്റാർ
March 5, 2024 5:55 PM

ഡൽഹി: ടി20 ക്രിക്കറ്റ് ലോകകപ്പിന് മാറ്റ് കൂട്ടാൻ ഹോട്ട്സ്റ്റാർ. ജൂണിൽ ആരംഭിക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പ് മത്സരം ഹോട്ട്സ്റ്റാർ മൊബൈൽ ആപ്പിലൂടെ സൗജന്യമായി കാണാൻ സാധിക്കുമെന്ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ അറിയിച്ചു. ഹോട്ട്സ്റ്റാർ യൂട്യൂബിൽ പങ്കുവച്ച ലോകകപ്പ് പ്രൊമോഷൻ വീഡിയോയിലാണ് ഇക്കാര്യം അറിയിച്ചത്.
ജൂൺ ഒന്നു മുതൽ 29 വരെ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. ആപ്പിലൂടെ മാത്രമാണ് സൗജന്യമായി കാണാൻ കഴിയുന്നത്. വെബ്സൈറ്റിലൂടെ കാണാൻ സബ്‌സ്‌ക്രിപ്‌ഷൻ എടുക്കണം. 2023ൽ നടന്ന ഏഷ്യ കപ്പും, ഏകദിന ലോകകപ്പ് ക്രിക്കറ്റും ഡിസ്‌നി ഹോട്ട്സ്റ്റാർ ആപ്പിലൂടെ സൗജന്യമായി സംപ്രേക്ഷണം ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here