രാജ്യാന്തര ഭീകരന്‍ തഹാവൂര്‍ റാണയുടെ തന്ത്രപരമായ നീക്കങ്ങള്‍; ഇന്ത്യയ്ക്ക് കൈമാറുന്നത് വൈകും

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സുത്രധാരനായ ലഷ്‌കര്‍ ഭീകരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നത് വൈകും. റാണ നടത്തുന്ന നിയപരമായ ഇടപെടലുകളാണ് കൈമാറ്റം വൈകിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി മോദിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തഹാവൂര്‍ റാണയെ കൈമാറാന്‍ തയാറാണെന്ന് പ്രഖ്യാപിച്ചത്.
ഇതിനെതിരെ തഹാവൂര്‍ റാണ അമേരിക്കന്‍ കോടതിയെ സമീപിച്ചു. എന്നാല്‍ കൈമാറ്റം ചെയ്യാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി കോടതി തളളുകയും ചെയ്തു. ഇതോടെ മാനുഷികമായ പരിഗണന ആവശ്യപ്പെട്ട് അന്തിമ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ഇതില്‍ തീരുമാനം ഉണ്ടാകുന്നതു വരെ കൈമാറ്റം വൈകും.
പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ പൗരനാണ് തഹാവൂര്‍ റാണ്. ഇന്ത്യയെ ഞെട്ടിച്ച് മുംബൈ തീവ്രവാദ ആക്രമണം ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയ്ക്കുവേണ്ടി ആസൂത്രണം ചെയ്തത് റാണയാണ്. 2008ല്‍ നടന്ന ആക്രമണത്തില്‍ 166പേരാണ് കൊല്ലപ്പെട്ടത്.
റാണയെ ഇന്ത്യിലെത്തിച്ച് വിചാരണ നടത്തി ശിക്ഷിക്കേണ്ടത് ഇന്ത്യയുടെ അഭിമാന പ്രശ്‌നമാണ്. ആക്രമണം നടത്തിയ അന്ന് പിടിയിലായ അജ്മല്‍ കസബിനെ മാത്രമാണ് കേസില്‍ ജീവനോടെ പിടിക്കാനും ശിക്ഷിക്കാനും കഴിഞ്ഞത്.
ഇപ്പോള്‍ നടക്കുന്ന നിയമപ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ ഉടന്‍ തന്നെ റാണയെ കൈമാറും എന്നാണ് വിവരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here