മുംബൈ ഭീകരാക്രമണ കേസ് പ്രതിയെ ഇന്ത്യയ്ക്ക് കൈമാറാൻ അമേരിക്ക; റാണയ്ക്ക് മുന്നില്‍ നിയമവഴികള്‍ അടഞ്ഞു

2008-ലെ മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ നേരിടുന്ന തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ യുഎസ് സുപ്രീംകോടതി അനുമതി നല്‍കി. ഇന്ത്യയ്ക്ക് കൈമാറരുതെന്ന റാണയുടെ അവസാന അപ്പീൽ കോടതി തള്ളിയിരുന്നു. നിലവില്‍ റാണ ലോസ് ഏഞ്ചൽസിൽ തടവിലാണ്.

ഇന്ത്യയും യുഎസും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാകും റാണയെ കൈമാറ്റം ചെയ്യുക. ഇന്ത്യയ്ക്ക് കൈമാറണം എന്ന കീഴ്ക്കോടതി വിധിക്കെതിരെ യുഎസ് സുപ്രീംകോടതിയില്‍ റാണ പുനപരിശോധന ഹര്‍ജി നല്‍കിയിരുന്നു.

ഇന്ത്യയുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് റാണയുടെ കൈമാറ്റത്തിലൂടെ നിറവേറുന്നത്. നിരവധി ഹര്‍ജികളാണ് ഈ ആവശ്യത്തിനെതിരെ റാണ യുഎസ് കോടതികളില്‍ നല്‍കിയത്. ഇതെല്ലാം തള്ളിയതോടെയാണ് ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ എത്തുന്നത്. റാണയുടെ റിട്ട് ഹര്‍ജി തള്ളണമെന്ന് യുഎസ് സര്‍ക്കാര്‍ തന്നെ സുപ്രീംകോടതിയില്‍ നിലപാട് എടുത്തിരുന്നു.

2008 നവംബര്‍ 26ന് ആണ് 160ലേറെപ്പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണം നടക്കുന്നത്. പാക് ഭീകരസംഘടനകള്‍ക്കു വേണ്ടി ആക്രമണം നടത്താന്‍ യുഎസ് പൗരന്‍ ഡേവിഡ് ഹെഡ്ലിക്കൊപ്പം ഗൂഢാലോചന നടത്തി എന്നതാണ് റാണയുടെ പേരിലുള്ള കുറ്റം. പാക്ക് ഭീകര സംഘടനക്ക് സഹായം നല്‍കിയ കേസില്‍ 2011ല്‍ യുഎസ് കോടതി റാണയെ ശിക്ഷിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top