നവകേരള സദസ്സിന് വിഘ്‌നം വരാതിരിക്കാന്‍ താമരമാല; തഹസീദാരുടെ പ്രത്യേക പ്രാര്‍ത്ഥന

ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്റെ മണ്ഡലത്തിലെ നവകേരള സദസ്സിനെ മഴ ബാധിക്കാതിരിക്കാന്‍ തഹസീല്‍ദാരുടെ വക പ്രത്യേക വഴിപാട്. കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ താമരമാല വഴിപാട് നടത്തിയാണ് മഴ പെയ്യാതിരിക്കാന്‍ തഹസീല്‍ദാര്‍ പ്രാര്‍ത്ഥിച്ചത്. നവകേരള സദസ്സിന്റെ പ്രോഗ്രാം കമ്മറ്റി കണ്‍വീനറായിരുന്നു കെ.ശാന്തകുമാരിയാണ് വഴിപാട് നടത്തിയത്. നവകേരള സദസ്സ് എന്ന പേരില്‍ തന്നെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് വഴിപാട് ബുക്ക് ചെയ്തത്.

ഇന്നലെ വൈകുന്നേരം നാല് മണിക്കായിരുന്നു നവകേരള സദസ്സ് ഇരിങ്ങാലക്കുടയില്‍ നടന്നത്. ഉച്ചയ്ക്ക് മഴക്കാറ് കണ്ടപ്പോള്‍ തന്നെ തഹസീല്‍ദാര്‍ ക്ഷേത്രത്തില്‍ വിളിച്ച് വഴിപാടിന്റെ കാര്യം ഉറപ്പു വരുത്തുകയും ചെയ്തു. തഹസീല്‍ദാരുടെ വഴിപാട് കൊണ്ടാണോ എന്നറിയില്ലെങ്കിലും മഴ ബാധിക്കാതെ തന്നെ ഇരിങ്ങാലക്കുടയില്‍ പരിപാടി നടന്നു.

കൂടല്‍മാണിക്യ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് താമരമാല. നിരവധി ഭക്തരാണ് ദിവസം ക്ഷേത്രത്തിലെത്തി ഈ വഴിപാട് നടത്തുന്നത്. മംഗള കാര്യങ്ങള്‍ വിഘ്നം കൂടാതെ ശുഭമാകാനും പ്രകൃതി ക്ഷോഭത്തില്‍ നിന്ന് രക്ഷ നേടാനുമാണ് ഭക്തര്‍ താമരമാല വഴിപാട് നടത്തുന്നത്. 750 രൂപയാണ് വഴിപാടിന് കൂടല്‍ മാണിക്യം ദേവസ്വം ഈടാക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top