വ്യാജവാർത്തക്ക് അറസ്റ്റ്; ഇസ്ലാമോഫോബിയയുടെ പേരിൽ വിലക്ക്… ‘പേരെടുത്ത’ ജേർണലിസ്റ്റുമായി ദൂരദർശന് 15 കോടിയുടെ കരാർ!! അമ്പരന്ന് മാധ്യമലോകം

വാർത്തയുടെ പേരിൽ ബ്ലാക്മെയിൽ ചെയ്ത് നൂറുകോടി തട്ടാൻ ശ്രമിച്ചെന്ന കേസിൽ 2012ൽ അറസ്റ്റ്. ഒളിക്യാമറ പ്രയോഗം നടത്തി, ഇല്ലാത്ത അനാശാസ്യകേന്ദ്രം ഉണ്ടെന്ന് വരുത്തി ഒരു സ്കൂളിനെ തകർത്തുവെന്ന കേസിൽ പ്രതിയായത് 2008ൽ. ഇത്രയും കുപ്രസിദ്ധനായ ജേർണലിസ്റ്റ് സുധീർ ചൗധരി ഇനി ദൂരദർശനിൽ പ്രതിദിന ഷോയുമായി അവതരിക്കും. ഇക്കാര്യത്തിൽ പ്രസാർ ഭാരതി ബോർഡുമായി കരാറിൽ ഏർപ്പെട്ടു കഴിഞ്ഞു. അതിനായി ഈ പൊതുമേഖലാ സ്ഥാപനം മുടക്കുന്ന തുകയാണ് 15 കോടി.

ആഴ്ചയിൽ അഞ്ചുദിവസം എന്ന കണക്കിൽ ഒരുവർഷം 260 ദിവസം ഷോ തയ്യാറാക്കി അവതരിപ്പിക്കാൻ സുധീർ ചൗധരിയുടെ നേതൃത്വത്തിലുള്ള എസ്പ്രീത് പ്രൊഡക്ഷൻസ് (M/s ESSPRIT Productions Pvt Ltd) എന്ന സ്ഥാപനവുമായാണ് ദൂരദർശൻ കരാർ വയ്ക്കുന്നത്. ദിവസവും ഒരു മണിക്കൂർ വീതമാണ് പരിപാടിയുടെ ദൈർഘ്യം. ഒരുവർഷം കാലാവധി പൂർത്തിയായാൽ പത്തു ശതമാനം കൂടിയ നിരക്കിൽ കരാർ പുതുക്കുമെന്നും ധാരണയുണ്ട്.

ലൈവ് ഇന്ത്യ എന്ന ചാനലിൻ്റെ മേധാവിയായിരിക്കെയാണ് 2008ലെ കേസുണ്ടാകുന്നത്. സ്കൂൾ ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാർത്ഥിനികളെ ഉപയോഗിച്ച് അനാശാസ്യകേന്ദ്രം നടത്തുന്നുവെന്ന് ആരോപിച്ച് ചാനൽ ചെയ്ത വാർത്ത പൂർണമായും വ്യാജമാണെന്ന് കണ്ടെത്തി ചാനൽ തന്നെ പൂട്ടിക്കെട്ടി. സീ ന്യൂസിൻ്റെ തലപ്പത്തിരിക്കെ, പ്രമുഖ വ്യവസായ ഗ്രൂപ്പായ ജിൻഡാലിനെതിരെ വാർത്ത നൽകാതിരിക്കാൻ 100 കോടിരൂപ ആവശ്യപ്പെട്ടു എന്നായിരുന്നു 2012ലെ കേസ്.

കടുത്ത ഇസ്സാമോഫോബിയ ബാധിച്ച മാധ്യമ പ്രവർത്തകൻ എന്ന ആക്ഷേപം മുമ്പു തന്നെയുണ്ട്. ചാനൽ പരിപാടികളിൽ മതസ്പർധ ഉണ്ടാക്കുന്ന പരാമർശങ്ങൾ നടത്തിയതിന് പല കേസുകൾ സുധീർ ചൗധരിയുടെ പേരിലുണ്ട്. കൊറോണക്കാലത്തെ ഇത്തരം ചില നടപടികളുടെ പേരിൽ കോഴിക്കോട്ടും കേസെടുത്തിരുന്നു. ഇതേ കാരണത്താൽ ഇയാളുടെ ചില പരിപാടികൾ പ്രക്ഷേപണ മന്ത്രാലയം ഇടപെട്ട് തടഞ്ഞിട്ടുമുണ്ട്. ഇദ്ദേഹം ഇനി സർക്കാരിൻ്റെ സ്വന്തം വേദിയിൽ പരിപാടികൾ അവതരിപ്പിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top