കാവാലയ്യക്ക് ശേഷം തമന്നയുടെ ഫാസ്റ്റ് നമ്പര്‍ ‘റക്ക-റക്ക’; ബാന്ദ്രയിലെ ആദ്യ ഗാനത്തിന് വന്‍ പ്രതികരണം; മണിക്കൂറുകള്‍ക്കുള്ളില്‍ 8 ലക്ഷം കാഴ്ചക്കാര്‍

ജയിലറിലെ കാവാലയ്യക്ക് ശേഷമുള്ള തമന്നയുടെ ആദ്യ ഫാസ്റ്റ് നമ്പര്‍ ഗാനം ബാന്ദ്രയിലെ ‘റക്ക റക്ക’യ്ക്ക് മികച്ച പ്രതികരണം. വ്യത്യസ്ത ലുക്കിൽ ജനപ്രീയ നായകൻ ദിലീപാണ് തമന്നയോടൊപ്പം നൃത്തച്ചുവടുകൾ വയ്ക്കുന്നത്.

ഇരുവരുടെയും കോമ്പോ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുകയാണ്. ബാന്ദ്ര സിനിമയിലെ ആദ്യ ഗാനമാണ് പുറത്തുവിട്ട ‘റക്ക റക്ക’. ശങ്കർ മഹാദേവനും നക്ഷത്ര സന്തോഷും ആലപിച്ചിരിക്കുന്ന ഗാനത്തിന് മിഴിവേകുന്നത് തമ്മന്നയുടെ ത്രസിപ്പിക്കുന്ന നൃത്തചുവടുകളാണ്.

പ്രസന്ന മാസ്റ്റർ ഒരുക്കിയ നൃത്തചുവടുകളുമായെത്തിയ ഗാനം മികച്ച പ്രതികരണത്തോടെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. പാട്ട് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം യൂട്യൂബിൽ ട്രെൻഡിംഗ് നമ്പർ 3 ആണ്. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ദിലിപ് ഒരു നായികയോടൊപ്പം നൃത്തം ചെയ്യുന്നുവെന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. പഴയ ദിലിപിനെ തിരിച്ചുകിട്ടിയെന്നാണ് പ്രേക്ഷക പ്രതികരണം. വിനായക് ശശികുമാറിന്റെ വരികൾക്ക് ഈണം നൽകിയത് സാം സി.എസ് ആണ്.
സരിഗമ മലയാളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തു വിട്ടത്.

സൂപ്പർ ഹിറ്റ് ചിത്രം രാമലീലക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിതാണ് നിർമ്മാണം. ജനപ്രിയ നായകന്റെ മാസ്സ് ആക്ഷൻ ഫാമിലി എന്റർടെയ്നർ ആണ് ബാന്ദ്ര. തമന്നയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ബാന്ദ്ര ദിലീപിൻ്റെ നൂറ്റിനാൽപ്പത്തിയേഴാം സിനിമയാണ്. ഗാനത്തിന് ലഭിച്ച വൻ വരവേൽപ്പ് ചിത്രത്തിനും ലഭിക്കും എന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. നവംബർ 10നാണ് ചിത്രത്തിൻ്റെ റിലീസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top