തമിഴ് യുവനടൻ അശോക് സെൽവൻനും കീർത്തി പാണ്ഡ്യയും വിവാഹിതരായി

നടൻ അശോക് സെൽവനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരായി. തിരുനെൽവേലിയിൽ വെച്ച് നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത് . അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ.  ഇവരുടെയും വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്. ഒട്ടേറെ പേരാണ് വധൂ വരൻമാര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

‘സൂദു കാവ്വും’ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് അശോക് സെല്‍വന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ‘ബ്ലൂ സ്റ്റാര്‍’ എന്ന സിനിമയില്‍ അശോകിന്റെ നായികയായി കീര്‍ത്തി പാണ്ഡ്യനാണ് അഭിനയിച്ചത്.
മോഹൻലാലിന്റെ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’ത്തില്‍ വില്ലനായ അച്യുതൻ മാങ്ങാട്ടച്ഛൻ എന്ന വേഷത്തില്‍ എത്തിയ അശോക് സെല്‍വൻ അടുത്തിടെ ‘പോര്‍ തൊഴിലി’ലൂടെ എല്ലാ ഭാഷകളിലും സ്വീകാര്യത നേടിയിരുന്നു ഇനി അടുതത്തായി നടന്റെ പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം സി എസ് കാര്‍ത്തികേയൻ സംവിധാനം ചെയ്യുന്ന ‘സഭാനായക’നാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top