വയനാടിനായി വിക്രം, സൂര്യ, രശ്മിക മന്ദാന…സഹായവുമായി തമിഴ് സിനിമാതാരങ്ങള്‍
ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിന് സഹായവുമായി തമിഴ് സിനിമാതാരങ്ങള്‍. രക്ഷാപ്രവര്‍ത്തനത്തിനും ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിനുമായാണ് സിനിമാ താരങ്ങള്‍ സംഭാവന നല്‍കിയിരിക്കുന്നത്. വ്യവസായ രംഗത്തു നിന്നും നിരവധിപേര്‍ സഹായവുമായി എത്തുന്നുണ്ട്.
തമിഴ് സൂപ്പര്‍ താരങ്ങളായ സൂര്യ, കാര്‍ത്തി, ജ്യോതിക എന്നിവര്‍ 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. സൂപ്പര്‍താരം രശ്മിക മന്ദാന 10 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. നേരത്തെ ചിയാന്‍ വിക്രം 20 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.
വ്യവസായ പ്രമുഖരായ എംഎ യൂസഫലി, രവി പിള്ള, കല്ല്യാണ രാമന്‍, ഗൗതം അദാനി എന്നിവര്‍ അഞ്ച് കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here