16 കോടി തട്ടിയെടുത്ത തമിഴ് സിനിമ നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖർ അറസ്റ്റിൽ

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖറിനെതിരെ വഞ്ചനാക്കുറ്റത്തിന് അറസ്റ്റ് ചെയ്തു .വ്യവസായിൽ നിന്ന് 16 കോടി തട്ടിയെടുത്ത കേസിലാണ് നിർമ്മാതാവിനെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തത്. ഖരമാലിന്യത്തിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ബിസിനസ്സ് തുടങ്ങാൻ വ്യവസായിയെ പങ്കാളിയാക്കി പണം തട്ടിയെടുക്കുകയായിരുന്നു. സുട്ടു കഥയ്, മുരുങ്കക്കായ് ചിപ്സ് തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ് രവീന്ദർ. ലിബ്ര പ്രൊഡക്ഷൻസാണ് ഇദ്ദേഹത്തിന്റെ നിർമ്മാണകമ്പനി.

2020 ഒക്ടോബറിൽ ഖരമാലിന്യത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കാനുള്ള ബിസിനസ്സ് തുടങ്ങാൻ രവീന്ദർ വ്യവസായിയായ ബാലാജിയെ സമീപിച്ചിരുന്നു. വ്യാപാരത്തിൽ നിന്ന് ലാഭം ഉണ്ടാക്കാം എന്ന് രവീന്ദർ നൽകിയ ഉറപ്പോടെ ഇരുകക്ഷികളും 2022 സെപ്റ്റംബറിൽ കരാറിൽ ഏർപെടുകയായിരുന്നു. ഇതിനായി 16 കോടിയോളം രൂപ ബാലാജിയിൽ നിന്ന് നിർമ്മാതാവ് കൈപറ്റി. എന്നാൽ ഈ തുക ഉപയോഗിച്ച് ബിസിനസ്സ് തുടങ്ങുകയോ പണം തിരിച്ച് കൊടുക്കുകയോ ചെയ്തില്ല. സിസിബി, ഇഡിഎഫ് എന്നിവയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

കേസന്വേഷണത്തിൽ നിർമ്മാതാവ് നിക്ഷേപത്തിനായി വ്യാജ രേഖകൾ കാണിച്ചതായും തെളിഞ്ഞു. പ്രതിയെ ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്ത് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top