കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർഥികൾക്ക് ദാരുണാന്ത്യം; രണ്ട് പേര്‍ക്ക് പരുക്ക്

തമിഴ്നാട് തിരുവള്ളൂരിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർഥികൾ മരിച്ചു. ചെന്നൈ എസ്ആർഎം കോളജിലെ എൻജിനീയറിങ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ആന്ധ്രാ സ്വദേശികളായ കുർദാൻ, യുകേഷ്, നിതീഷ്, നിതീഷ് വർമ, രാംകോമൻ എന്നിവരാണ് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചൈതന്യ, വിഷ്ണു എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ തിരുവള്ളൂർ സർക്കാർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
തിരുവള്ളൂരിലെ രാമഞ്ചേരിക്കടുത്ത് ഇന്നലെ രാത്രിയാണ് അപകടം. അപകടത്തെ തുടർന്ന് ചെന്നൈ– തിരുപ്പതി ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. സമീപവാസികൾ ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അവധിക്ക് ശേഷം ചെന്നൈയിലെ കോളജിലേക്ക് തിരികെ വരുന്നതിനിടെയായിരുന്നു അപകടം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here