ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കില്ല; കേന്ദ്രവിഹിതം ലഭിക്കില്ലെന്ന ഭീഷണിയും വേണ്ട; തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധം

ദേശീയ വിദ്യാഭ്യാസ നയത്തിനും ഹിന്ദി അടിച്ചേല്‍പ്പിക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധം ഉയരുന്നു. നാളെ സംസ്ഥാനത്തെ ഭരണകക്ഷിയായ ഡിഎംകെയുടെ നേതൃത്വത്തില്‍ പതിഷേധം സംഘടിപ്പിക്കും. ചെന്നൈയിലാണ് പ്രതിഷേധം. ഒരു തരത്തിലുളള നീക്കുപോക്കിനും തയാറല്ലെന്ന സന്ദേശം നല്‍കാനാണ് ഡിഎംകെ തന്നെ പ്രതിഷേധവുമായി രംഗത്തെത്ത് എത്തുന്നത്.

സംസ്ഥാനത്തെ പ്രതിപക്ഷമായ എഐഎഡിഎംകെയും കേന്ദ്ര സമീപനത്തിന് എതിരായ നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയവും ത്രിഭാഷാ ഫോര്‍മുലയും അംഗീകരിച്ചില്ലെങ്കില്‍ കേന്ദ്രവിഹിതം ലഭിക്കില്ലെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമാകുന്നത്.

ഭരണഘടനയുടെ കണ്‍കറണ്ട് ലിസ്റ്റിലുള്ളതാണ് വിദ്യാഭ്യാസം. അതുകൊണ്ട് തന്നെ ഫണ്ട് നല്‍കില്ലെന്ന ഭീഷണി തമിഴ് ജനത അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു. തമിഴരുടെ വികാരം ധിക്കാരത്തോടെ സംസാരിക്കുന്ന കേന്ദ്ര വിദ്യാഭ്യാസ മനത്രി മനസിലാക്കേണ്ടി വരുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ഒരു ഭാഷയെ ഇഷ്ടപ്പെട്ട ഭാഷയായി സ്വീകരിക്കുന്നതും നിര്‍ബന്ധമായി പഠിക്കുന്നതും തമ്മിലുള്ള വ്യത്യാസം ബിജെപിയിലുള്ള എല്ലാവരും മനസിലാക്കണമെന്ന് ഡിഎംകെ എംപി കനിമൊഴിയും പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top