വ്യാജമദ്യ ദുരന്തത്തില്‍ 34 മരണം; 14 പേരുടെ നില ഗുരുതരം; കര്‍ശന നടപടികള്‍ക്ക് തുടക്കമിട്ട് സ്റ്റാലിന്‍

തമിഴ്നാട് കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തില്‍ 34 മരണം. 108 പേര്‍ ചികിത്സയില്‍ തുടരുന്നു. ഇവരില്‍ 14 പേരുടെ നില ഗുരുതരമാണ്. ലോഡിംഗ് തൊഴിലാളികളാണ് ദുരന്തത്തില്‍ ഇരയായവരില്‍ ഭൂരിഭാഗം പേരും. ആളുകളുടെ ജീവന്‍ നഷ്ടമായതില്‍ ഞെട്ടലും വേദനയുമുണ്ടെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞു.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. വിഷ മദ്യ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബി സിഐഡിക്ക് കൈമാറിയിരിക്കുകയാണ്. സിബി-സിഐഡി സംഘം ഇന്നലെ തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും മറ്റ് രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി സമയ് സിങ് മീണയെ സസ്പെന്‍ഡ് ചെയ്തു. രജത് ചതുര്‍വേദിയെ നിയമിക്കുകയും ചെയ്തു. കളക്ടര്‍ ശ്രാവണ്‍ കുമാര്‍ ജാതാവത്തിന് പകരം എം.എസ്പ്ര.ശാന്തിനെ നിയമിച്ചു. ആരോഗ്യമന്ത്രി എം.സുബ്രഹ്‌മണ്യം ഉള്‍പ്പെടെ രണ്ട് മന്ത്രിമാരോട് കള്ളക്കുറിച്ചിയിലെത്താനും ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ വൈദ്യസഹായവും ഉറപ്പാക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here