ബെംഗളൂരു അന്തർസംസ്ഥാന ബസുകൾ തമിഴ്നാട്ടിൽ തടയുന്നു; വലഞ്ഞ് മലയാളി യാത്രക്കാർ

തിരുവനന്തപുരം-ബെംഗളൂരു റൂ​ട്ടി​ൽ ഓ​ടു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന ബ​സു​ക​ൾ ത​മി​ഴ്നാ​ട്ടില്‍ തടയുന്നതായി ത​ട​യു​ന്ന​താ​യി പ​രാ​തി. ത​മി​ഴ്നാ​ട് നാ​ഗ​ർ​കോ​വി​ൽ ഭാ​ഗ​ത്ത് ബ​സ് ത​ട​യുന്നതായാണ് പരാതി. യാ​ത്ര​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗ​വും മ​ല​യാ​ളി​ക​ളാ​ണ്. മ​റ്റ് ഏ​തെ​ങ്കി​ലും ബ​സി​ൽ യാ​ത്ര തു​ട​രാ​നാ​ണ് ത​മി​ഴ്നാ​ട് മോട്ടോര്‍ വെഹിക്കിള്‍ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം കേ​ര​ള​ത്തി​ൽ നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള അ​ന്ത​ർസം​സ്ഥാ​ന ബ​സ് സ​ർ​വീ​സു​ക​ൾ വ്യാ​പ​ക​മാ​യി റ​ദ്ദാ​ക്കി​യ​ത് യാ​ത്ര​ക്കാ​രെ വലച്ചിരുന്നു. ബ​സു​ക​ളു​ടെ നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​മി​ഴ്നാ​ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ക​ടു​ത്ത നി​ല​പാ​ട് കാ​ര​ണ​മാ​ണ് സ​ർ​വീ​സ് റ​ദ്ദാ​ക്കേ​ണ്ടി വ​ന്ന​തെ​ന്ന് ബ​സ് ഉ​ട​മ​ക​ൾ പ​റ​യു​ന്നു.

വൺ ഇന്ത്യ വൺ ടാക്സ് പ്രകാരം നികുതി അടച്ചതാണെന്നും എന്നാൽ ഇത് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് അംഗീകരിക്കുന്നില്ലെന്നും ആണ് ബസ് ഉടമകളുടെ വാദം. തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾക്ക് ഉയർന്ന നികുതി വേണമെന്ന് നിലപാടെടുത്തതോടെയാണ് സർവീസുകൾ നിർത്തിവയ്ക്കേണ്ടി വന്നതെന്നും ബസ് ഉടമകൾ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top