കോയമ്പത്തൂരിലെ മോദി ഷോയ്ക്ക് അനുമതിയില്ല; സുരക്ഷാപ്രശ്നങ്ങള്‍ എന്ന് പോലീസ്; മദ്രാസ് ഹൈക്കോടതി വൈകിട്ട് വിധി പറയും

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോയമ്പത്തൂരിലെ റോഡ്ഷോയ്ക്ക് അനുമതിയില്ല. മാര്‍ച്ച് 18ന് കോയമ്പത്തൂരില്‍ നടക്കാനിരിക്കുന്ന റോഡ്ഷോയ്ക്കാണ് തമിഴ്നാട് പോലീസ് അനുമതി നിഷേധിച്ചത്. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി. കോയമ്പത്തൂര്‍ ടൗണില്‍ നിന്ന് നാല് കിലോമീറ്റര്‍ ദൂരത്താണ് റോഡ്ഷോ നടത്താന്‍ നിശ്ചയിച്ചത്. 1998ല്‍ ബോംബ്‌ സ്ഫോടനം നടന്ന ആര്‍.എസ് പുരത്താണ് സമാപനം നടത്താന്‍ തീരുമാനിച്ചിരുന്നത്.

പോലീസ് അനുമതി നിഷേധിച്ചതോടെ ബിജെപി ഹൈക്കോടതിയെ സമീപിച്ചു. സുരക്ഷാഭീഷണി ഉണ്ടെങ്കില്‍ എസ്പിജി അനുമതി നല്‍കുമോ എന്ന് കോടതി ചോദിച്ചു. റോഡ്ഷോയ്ക്ക് തങ്ങളുടെ അനുമതി കൂടി വേണമെന്നായിരുന്നു പോലീസിന്‍റെ മറുപടി. ഹര്‍ജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി വൈകിട്ട് വിധി പറയും.

അതേസമയം മോദി ഇന്ന് രാവിലെ കന്യാകുമാരിയും ഉച്ചക്ക് പത്തനംതിട്ടയും സന്ദര്‍ശിച്ചു. ഈ മാസം പതിനേഴിന് പാലക്കാട്‌ റോഡ്‌ഷോയുമുണ്ട്. കേരളത്തിനും തമിഴ്നാടിനും പുറമെ കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ സന്ദർശനം നടത്തും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top