സ്വന്തം വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച് അധ്യാപകൻ; 42 കുട്ടികളുടെ പരാതിയിൽ കേസ്
തമിഴ്നാട്ടിലെ തഞ്ചാവൂരിൽ 42 വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു. തഞ്ചാവൂർ ജില്ലയിലെ പാപ്പനാട് പ്രദേശത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ കണക്ക് അധ്യാപകനായ 35 കാരൻ ബി.മുത്തുകുമാരനാണ് പോലീസ് പിടിയിലായത്.
9, 10 ക്ലാസുകളിൽ പഠിക്കുന്ന നിരവധി പെൺകുട്ടികളുടെ രക്ഷിതാക്കൾ ചൈൽഡ് ഹെൽപ്പ് ലൈനുമായി (1098) ബന്ധപ്പെട്ട് മുത്തുകുമാരന്റെ മോശം പെരുമാറ്റത്തെ കുറിച്ച് അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. ചൈൽഡ് ഹെൽപ്പ് ലൈൻ ഉദ്യോഗസ്ഥർ സ്കൂളിൽ എത്തുകയും പല വിദ്യാർത്ഥിനികളുമായി സംസാരിക്കുകയും ചെയ്തു. അപ്പോഴാണ് തങ്ങൾ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് വിദ്യാർത്ഥിനികൾ വെളിപ്പെടുത്തിയത്.
അന്വേഷണങ്ങൾക്കുശേഷം ചൈൽഡ് ഹെൽപ്പ് ലൈൻ അധികൃതർ ചീഫ് എഡ്യൂക്കേഷണൽ ഓഫീസർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. ഇതിനെ തുടർന്ന് മുത്തുകുമാരനെ സസ്‌പെൻഡ് ചെയ്തു. എന്നാൽ, അധ്യാപകനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാത്തതിൽ വിദ്യാർത്ഥിനികളുടെ മാതാപിതാക്കൾ പ്രതിഷേധിച്ചു. തുടർന്ന് ചൈൽഡ് ഹെൽപ്പ് ലൈനിലെ ഒരു ഉദ്യോഗസ്ഥൻ ഒറത്തനാട് ഓൾ വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here