48 ദിവസം 6 ചാട്ടയടി; ചെരുപ്പ് ഉപേക്ഷിച്ചു; ഡിഎംകെ സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി നേതാവ് അണ്ണാമലൈയുടെ വിചിത്ര വ്രതം തുടങ്ങി

തമിഴ്‌നാട് ഭരിക്കുന്ന എംകെ സ്റ്റാലിന്റെ ഡിഎംകെ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ വിചിത്ര വ്രതം തുടങ്ങി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. സ്വന്തം ശരീരത്തില്‍ ചാട്ടകൊണ്ട് അടിച്ചും ഡിഎംകെ അധികാരത്തില്‍ നിന്നും പുറത്താകുന്നതുവരെ ചെരുപ്പ് ഉപേക്ഷിച്ചുമാണ് അണ്ണാമലൈയുടെ വ്രതം.
ഇന്ന് കോയമ്പത്തൂരിലെ വീടിന് മുന്നില്‍ സ്വന്തം ശരീരത്തില്‍ 6 തവണ ചാട്ടവാര്‍ കൊണ്ടടിച്ചാണ് അണ്ണാമലൈ വ്രതം തുടങ്ങിയത്.
ഇന്നു മുതല്‍ എല്ലാ ദിവസവും ഈ ചാട്ടയടി തുടരും. 48 ദിവസത്തെ ചാട്ടയടി വ്രതം പൂര്‍ത്തിയായ ശേഷം സംസ്ഥാനത്തെ പ്രമുഖ മുരുക ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുമെന്നും അണ്ണാമലൈ പ്രഖ്യാപിച്ചിട്ടുണ്ട്. അണ്ണാ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിന് ഇരയായ കേസ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് അണ്ണാമലൈയുടെ ശ്രമം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here