ഉദയനിധി തമിഴ്നാട് ഉപമുഖ്യമന്ത്രി; നാളെ സത്യപ്രതിജ്ഞ; സെന്തിൽ ബാലാജിയും മന്ത്രിസഭയിലേക്ക്

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകും. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാന്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഗവർണർക്ക് കത്തു നൽകി. അച്ഛനും മകനും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമാകുന്ന മന്ത്രിസഭയാകും ഇനി തമിഴ്നാട്ടിലേത്. നിലവില്‍ സ്റ്റാലിന്‍ മന്ത്രിസഭയില്‍ കായിക–യുവജനക്ഷേമ മന്ത്രിയാണ് ഉദയനിധി.

നാളെ വൈകിട്ട് 3.30ന് ഉദയനിധി സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ഇതോടെ ഡിഎംകെയിലെ അടുത്ത അധികാരകേന്ദ്രമായി ഉദയനിധി മാറും. കൈക്കൂലിക്കേസിൽ ജയിലിലായിരുന്ന സെന്തിൽ ബാലാജി വീണ്ടും മന്ത്രിയാകും. ജാമ്യത്തിലായിരുന്ന സെന്തില്‍ മന്ത്രിയാകും എന്ന് വാര്‍ത്ത വന്നിരുന്നു. കൈക്കൂലി കേസില്‍ ഇഡി അറസ്റ്റില്‍ ആയതോടെയാണ് ഫെബ്രുവരിയിൽ സെന്തിൽ മന്ത്രിസ്ഥാനം രാജിവച്ചത്.

2023 ജൂണിലാണ്എക്സൈസ് മന്ത്രിയായിരുന്ന സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. ജയിലിലായ സെന്തിൽ വകുപ്പില്ലാ മന്ത്രിയായി തുടരുന്നതിനെതിരെ ഗവർണർ ആർ.എൻ.രവി രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് സെന്തില്‍ രാജി തീരുമാനം കൈക്കൊണ്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top