ഉപമുഖ്യമന്ത്രി ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നു; ഉദയനിധി സ്റ്റാലിനെതിരെ ഹൈക്കോടതിയില്‍ അസാധാരണ ഹര്‍ജി

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ സര്‍ക്കാര്‍ പരിപാടികളില്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഔപചാരിക വസ്ത്രധാരണരീതി പാലിക്കാന്‍ ഉദയനിധിയോട് നിര്‍ദേശിക്കണമെന്നാണ് ആവശ്യം. അഭിഭാഷകനായ എം സത്യകുമാറാണ് ഹര്‍ജിക്കാരന്‍.

2019ല്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച് ഉത്തരവിന്റെ ലംഘനമാണ് നടക്കുന്നത്. എല്ലാ ജീവനക്കാരും പൊതുചടങ്ങുകളില്‍ ഔപചാരികമായ വസ്ത്രം ധരിക്കണം എന്നത് നിര്‍ബന്ധമാക്കിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതില്‍ പറയുന്നത് പുരുഷ ജീവനക്കാര്‍ ഷര്‍ട്ടിനൊപ്പം ഫോര്‍മല്‍ പാന്റ്‌സോ മുണ്ടോ ധരിക്കണം എന്നാണ്. എന്നാല്‍ ഉപമുഖ്യമന്ത്രി ഇത് പാലിക്കുന്നില്ല. എല്ലാ സര്‍ക്കാര്‍ പരിപാടികളിലും ടീഷര്‍ട്ടും ജീന്‍സുമാണ് ധരിക്കുന്നത്. കൂടാതെ ഡിഎംകെയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ഉദയസൂര്യനും തുന്നിച്ചേര്‍ത്തിട്ടുണ്ട്.

സര്‍ക്കാര്‍ യോഗങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നം പ്രദര്‍ശിപ്പിക്കുന്നത് വിലക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഇതുവരെ കോടതി പരിഗണിച്ചിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top