കൊടും കുറ്റവാളികൾ അറസ്റ്റിൽ, തമിഴ്നാട് സ്വദേശികളായ സഹോദരങ്ങളാണ് പിടിയിലായത്, അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിനിടയിലാണ് കസ്റ്റഡിയിലെടുത്തത്

പത്തനംതിട്ട: കോഴഞ്ചേരി തെക്കേമലയിൽ ഒളിച്ചു താമസിച്ച തമിഴ്നാട്ടിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളായ സഹോദരങ്ങളെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിൽ മൂന്നുവീതം കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രണ്ടു പേരെ ആറന്മുള പോലീസ് പിടികൂടി . തമിഴ്നാട് തിരുനെൽവേലി പള്ളി കോട്ടൈ നോർത്ത് സ്ട്രീറ്റിൽ മഹേഷ് ഇയാളുടെ സഹോദരൻ സുഭാഷ് എന്നിവരാണ് പിടിയിലായത്.

അതിഥി തൊഴിലാളികളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് ആറന്മുള പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. തമിഴ്നാട്ടിലെ മൂന്ന് കൊലപാതക കേസുകൾ, കവർച്ച കേസുകൾ ഉൾപ്പടെ 19 കേസുകളിൽ പ്രതിയാണ് മഹേഷ്. മൂന്നു കൊലക്കേസുകൾ ഉൾപ്പെടെ 11 കേസുകളിലെ പ്രതിയാണ് സുഭാഷ്. കഴിഞ്ഞ നാല് വർഷമായി ഇവരുടെ മാതാപിതാക്കൾ തെക്കേ മലയിലും പരിസരപ്രദേശങ്ങളിലും വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ആറു മാസമായി രണ്ടു പേരും മാതാപിതാക്കളോടൊപ്പം താമസിച്ച് കോഴഞ്ചേരിയിലും തെക്കേമലയിലും ലോട്ടറി വില്പന നടത്തിവരികയായിരുന്നു. ആറന്മുള പോലീസ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങൾ കെട്ടിട ഉടമകൾ സ്റ്റേഷനിൽ അറിയിക്കണമെന്നും അറിയിക്കാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top