താനൂര്‍ ബോട്ട് അപകടത്തില്‍ വിചാരണ ആരംഭിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷന്‍; 27ന് ആദ്യ സിറ്റിംഗ്; സാക്ഷികള്‍ക്കും പ്രതികള്‍ക്കും നോട്ടീസ്

കൊച്ചി: മലപ്പുറം താനൂര്‍ ബോട്ട് അപകടം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന്‍ വിചാരണാ നടപടികളിലേക്ക് കടക്കുന്നു. റിട്ട. ജസ്റ്റിസ് വികെ മോഹനന്‍ കമ്മിഷന്‍ ഈ മാസം 27ന് തിരൂരില്‍ ആദ്യ സിറ്റിംഗ് നടത്തും. കേസുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയവരോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസിലെ പ്രതികളും ഹാജരാകണം. കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ ഇടക്കാല റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്ന് സൂചനയുമുണ്ട്.

ബോട്ട് ദുരന്തത്തിനു വഴിയൊരുക്കിയ കാരണങ്ങൾ, ഏതൊക്കെ ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ചു, തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ വിഷയങ്ങളിൽ ഉൾപ്പെടുന്നത്. ലൈസൻസിങ് സംവിധാനങ്ങളുടെ അപര്യാപ്തത, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നത് തടയാനുള്ള നടപടികൾ, മുൻകാല ബോട്ടപകടങ്ങളുടെ അന്വേഷണ കമ്മിഷൻ റിപ്പോർട്ടുകളിന്മേൽ സ്വീകരിച്ച നടപടികൾ എന്നിവയും പരിശോധിക്കും.

കഴിഞ്ഞ മെയ് മാസത്തിലാണ് താനൂര്‍ പൂരപ്പുഴയില്‍ അറ്റ്ലാന്റിക് ബോട്ട് മുങ്ങി 15 കുട്ടികളടക്കം 22 പേര്‍ മരിച്ചത്. മുപ്പത്തഞ്ചിലേറെ വിനോദ സഞ്ചാരികളുമായി തീരംവിട്ട ബോട്ട് മുന്നൂറ് മീറ്ററോളം സഞ്ചരിച്ചപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ആദ്യം ഒന്ന് ചരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മറിയുകയായിരുന്നു. ബോട്ട് ഉടമ പി.നാസര്‍ ഉള്‍പ്പെടെ പത്തോളം പേര്‍ അറസ്റ്റിലായിരുന്നു. 22 പേർക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടില്‍ ആളുകളെ കുത്തിനിറച്ചതാണ് അപകട കാരണമെന്നായിരുന്നു പോലീസിന്‍റെ വിലയിരുത്തല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top