താനൂരിലെ പെണ്‍കുട്ടികളെ നാട്ടില്‍ എത്തിച്ചു; രഹസ്യ മൊഴി രേഖപ്പെടുത്തിയ ശേഷം വീട്ടുകാര്‍ക്കൊപ്പം വിടും

മലപ്പുറം താനൂരില്‍നിന്നു കാണാതായ പെണ്‍കുട്ടികളെ മുംബൈയില്‍ നിന്നും നാട്ടിലെത്തിച്ചു. ഗരീബ് രഥ് എക്‌സ്പ്രസില്‍ ഉച്ചയ്ക്ക് 12 നാണ് കുട്ടികളെ തിരൂരിവല്‍ എത്തിച്ച്ത. ഇവിടെ രക്ഷിതാക്കള്‍ അടക്കം എത്തിയിരുന്നു. റയില്‍ലേ സ്റ്റെഷനിലെ കുട്ടികള്‍ക്കായുള്ള മുറിയില്‍ വച്ച് രക്ഷിതാക്കള്‍ കുട്ടികളെ കണ്ടു. മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിടാനാണ് തീരുമാനം.
കുട്ടികള്‍ക്ക് കൗണ്‍സലിങ്ങുനും സംവിധാനം ഒരുക്കിയിട്ടുണ്ട്. പെണ്‍കുട്ടികളെ സഹായിച്ച റഹിം അസ്ലമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയില്‍നിന്നു മടങ്ങിയെത്തിയ റഹീമിനെ തിരൂരില്‍ നിന്നാണ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ് പോലീസ്. വിദ്യാര്‍ഥിനികളില്‍ ഒരാള്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് ഒപ്പം പോയതെന്നാണ് റഹിം പറയുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here