ചാരിറ്റിക്ക് എട്ടുലക്ഷം കോടി നൽകി ലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ സ്വന്തം ടാറ്റ; കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തന നേട്ടം

കോടികള്‍ മുടക്കി ജീവകാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്ന എത്രയോ പ്രമുഖ വ്യക്തികളുള്ള രാജ്യമാണ് ഇന്ത്യ. കോടീശ്വരൻമാർ മുതൽ കോർപ്പറേറ്റ് സ്ഥാപനങ്ങൾ വരെ ഇതിനുവേണ്ടി പണം മാറ്റിവെക്കുന്നു. എന്നാല്‍ ചാരിറ്റി വഴി ലോകത്തെ അമ്പരപ്പിച്ച ഒരേയൊരു ഇന്ത്യക്കാരന്‍ മാത്രമേയുള്ളൂ. ടാറ്റ ഗ്രൂപ്പിന്‍റെ സ്ഥാപകനായ ജംഷെഡ്ജി ടാറ്റ. 829,734 കോടി രൂപ സംഭാവന നല്‍കി കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും കൂടുതല്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വ്യക്തി എന്ന പദവിയാണ് ജംഷെഡ്ജി ടാറ്റ സ്വന്തമാക്കിയത്.
എഡൽഗിവ് ഫൗണ്ടേഷന്‍ ആന്‍ഡ് ഹുറൂണിന്‍റെ 2021ലെ റിപ്പോര്‍ട്ടിലാണ് ടാറ്റയെ എടുത്തുകാണിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ടാറ്റ നീക്കിവയ്ക്കുന്ന തുക ബിസിനസിൽ തന്നെ നിക്ഷേപിച്ചിരുന്നെങ്കിൽ സമ്പത്തിന്റെ കാര്യത്തിൽ ലോകത്ത് ടാറ്റയെ വെല്ലാന്‍ ആർക്കും സാധിക്കുമായിരുന്നില്ലെന്ന് വിദഗ്ധർ പറയുന്നു. ലോകത്തെ സമ്പന്നന്‍മാരുടെ പട്ടികയില്‍ പേരില്ലാത്ത വളരെ ചുരുക്കം കോടീശ്വരൻമാരിൽ ഒരാളാണ് ടാറ്റ.
വിദ്യാഭ്യാസ, ആരോഗ്യ പരിപാലന മേഖലകളിൽ ഗണ്യമായ സംഭാവനകൾ നൽകിയതിനാണ് ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്ന പദവി ടാറ്റയ്ക്ക് ലഭിക്കുന്നത്. ഗുജറാത്തിലെ ഒരു പാഴ്‌സി കുടുംബത്തിലാണ് ജംഷെഡ്ജി ടാറ്റ ജനിച്ചത്. അക്കാലത്ത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു. കഠിനാദ്ധ്വാനം കൊണ്ട് വിജയം നേടിയ വ്യക്തിയാണ് ടാറ്റ. 1892ലാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു തുടക്കമിട്ടത്. കുടുംബത്തിൽ ബിസിനസ് ആരംഭിച്ച ആദ്യ വ്യക്തി കൂടിയായിരുന്നു അദ്ദേഹം. 1904ൽ ടാറ്റ ലോകത്തോട് വിടപറഞ്ഞു. മകനും ടാറ്റ ഗ്രൂപ്പ് ചെയർമാനുമായ രത്തൻ ടാറ്റയാണ് ഇപ്പോള്‍ ടാറ്റ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്നത്.
ടാറ്റയെ കൂടാതെ എഡൽഗിവ് ഫൗണ്ടേഷൻ- ഹുറൂൺ റിപ്പോർട്ടിൽ ഇടം നേടിയ മറ്റൊരു ഇന്ത്യക്കാരനാണ് വിപ്രോ സ്ഥാപകൻ അസിം പ്രേംജി. 22 ബില്യൺ ഡോളറാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here