സംസ്ഥാനത്ത് ലോറി അപകടത്തില്‍ രണ്ട് ജീവനുകള്‍ കൂടി പൊലിഞ്ഞു; ടോറസ് ഇടിച്ച് അച്ഛനും നഴ്സിങ് വിദ്യാര്‍ത്ഥിയായ മകള്‍ക്കും ദാരുണാന്ത്യം
പെരുമ്പാവൂര്‍: ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം കുന്നശേരിയില്‍ കെ.ഐ.എല്‍ദോ, നഴ്സിങ് വിദ്യാര്‍ത്ഥിനിയായ മകള്‍ ബ്ലെസി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എംസി റോഡില്‍ താന്നിപ്പുഴ പള്ളിപ്പടി ഭാഗത്തുവെച്ചായിരുന്നു അപകടം.
മകളെ അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ ബൈക്കില്‍ കൊണ്ടുവിടാന്‍ പോകും വഴിയായിരുന്നു അപകടം. ടോറസ് ലോറിയും ബൈക്കും ഒരേ ദിശയില്‍ കാലടി ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു. ടോറസ് ബൈക്കിനു പിന്നില്‍ വന്ന് ഇടിച്ച് ഇരുവരും തെറിച്ചുവീഴുകയായിരുന്നു. ലോറി ഇരുവരുടെയും ദേഹത്ത് കയറിയിറങ്ങി. സംഭവസ്ഥലത്ത് വെച്ചുതന്നെ ബ്ലെസി മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് എല്‍ദോയുടെ മരണം.
ഇരുവരുടെയും മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പാലക്കാട് കൃഷി അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയായിരുന്നു എല്‍ദോ. സംസ്ഥാനത്ത് ലോറി അപകടങ്ങള്‍ അടിക്കടി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ന് രണ്ട് ജീവനുകള്‍ കൂടി പൊലിഞ്ഞത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here