ചോറ്റാനിക്കരയിൽ അധ്യാപക ദമ്പതികളും മക്കളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹം മെഡിക്കൽ കോളേജിന് നൽകണമെന്ന് കുറിപ്പ്

ചോറ്റാനിക്കരയിൽ അധ്യാപക ദമ്പതികളെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9). ആദിയ (7) എന്നിവരാണ് മരിച്ചത്. കാലടി കണ്ടനാട് സ്കൂളിലെ അധ്യാപകനാണ് രഞ്ജിത്ത്. പൂത്തോട്ട സ്കൂൾ അധ്യാപികയാണ്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.

രാവിലെ വീട്ടിൽ നിന്നും ശബ്ദമൊന്നും കാണാതിരുന്നതോടെ അയൽക്കാർ തിരക്കിയെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ആത്മഹത്യയിലേക്ക് നയിക്കാവുന്ന രീതിയിലുളള സാമ്പത്തിക ബാധ്യത കുടുംബത്തിനുണ്ടെന്ന് കരുതുന്നില്ലെന്നാണ് അയൽവാസികൾ പറയുന്നത്.

മൃതദേഹങ്ങളുടെ സമീപത്ത് നിന്നും കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. നാല് പേരുടെയും മൃതശരീരം മെഡിക്കൽ കോളേജിന് വൈദ്യ പഠനത്തിന് നൽകണമെന്നാണ് അതിൽ പറഞ്ഞിരിക്കുന്നത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top