ടീം ഇന്ത്യയിൽ അഴിച്ചുപണി; ദ്രാവിഡിന് പകരം ലക്ഷ്മണെത്തും

മുംബൈ: ടീം ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ഇറങ്ങുന്നത് പുതിയ പരിശീലകന്‍റെ കീഴിലായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ടീമിൻ്റെ മുഖ്യ പരിശീലകൻ്റെ സ്ഥാനത്ത് തുടരാൻ താല്പര്യമില്ലെന്ന് രാഹുൽ ദ്രാവിഡ് ബിസിസിഐയെ അറിയിച്ചതായിട്ടാണ് സൂചനകൾ. ദ്രാവിഡിന് പകരക്കാരനായി മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മൺ എത്തുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുഴുവന്‍ സമയ പരിശീലകനായി തുടരാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നാണ് ദ്രാവിഡ് ബിസിസിഐയെ അറിയിച്ചിരിക്കുന്നത്.

ലോകകപ്പോടെ രണ്ടുവര്‍ഷത്തെ ദ്രാവിഡിൻ്റെ കരാര്‍ അവസാനിച്ചു. ഓസ്ട്രേലിയക്കെതിരായ ട്വൻറി20 പരമ്പരയിലും ദ്രാവിഡ് ടീമിനൊപ്പമുണ്ടാവില്ല. ഓസിസിനെതിരെയുള്ള അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ലക്ഷ്മണാണ് ടീം ഇന്ത്യയുടെ മുഖ്യ പരിശീലകന്റെ ചുമതല. മുമ്പും ദ്രാവിഡിന്റെ അഭാവത്തില്‍ അദ്ദേഹം നിരവധി തവണ ഹെഡ് കോച്ചിന്റെ ചുമതല ഏറ്റെടുത്തിട്ടുണ്ട്.

“ടീമിൻ്റെ സ്ഥിരം പരിശീലകനാകാനുള്ള ആഗ്രഹം ലക്ഷ്മൺ പ്രകടിപ്പിച്ചിട്ടുണ്ട്. ലോകകപ്പിനിടെ ലക്ഷ്മണ്‍ ബിസിസിഐ ഉന്നത ഉദ്യോഗസ്ഥരെ കാണാന്‍ അഹമ്മദാബാദിലെത്തിയിരുന്നു. അദ്ദേഹത്തെ ചുമതലയേൽപ്പിക്കാനാണ് സാധ്യത കൂടുതൽ. അടുത്ത മാസത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനം സ്ഥിരം പരിശീലകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആദ്യ പര്യടനമായിരിക്കും”- ഒരു ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഡിസംബറിലാണ് ഇന്ത്യന്‍ ടീമിൻ്റെ ദക്ഷിണാഫ്രിക്കൻ സന്ദർശനം. മൂന്ന് ട്വൻ്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ദക്ഷിണാഫ്രിക്കൻ പര്യടനത്തിലുള്ളത്. ട്വൻ്റി 20 പരമ്പരയോടെയാണ് പര്യടനത്തിന് തുടക്കും കുറിക്കുക. ആദ്യ മത്സരം ഡിസംബര്‍ 10-ന് ഡര്‍ബനില്‍ നടക്കും. ഏകദിന പരമ്പര ഡിസംബര്‍ 17 മുതൽ ജോഹന്നാസ്ബര്‍ഗില്‍ ആരംഭിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top