കൊല്‍ക്കത്തയുടെ പരാജയത്തില്‍ കണ്ണീരണിഞ്ഞ് ഷാരൂഖ് ഖാന്‍; പിന്നാലെ ടീം അംഗങ്ങളെ ആശ്വസിപ്പിക്കാൻ ഗ്രൗണ്ടിലേക്ക്

ഇന്ത്യക്കാരെ ഏറ്റവുമധികം സ്വാധീനിക്കുന്ന രണ്ടുമേഖലകളാണ് സിനിമയും ക്രിക്കറ്റും. ഇക്കാര്യത്തില്‍ ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനും അപവാദമല്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രണ്ടുതവണ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(കെകെആർ) ടീമിന്റെ സഹ ഉടമകൂടിയാണ് ഷാരൂഖ്. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തന്റെ ടീം തോറ്റപ്പോള്‍ ഗ്യാലറിയില്‍ നിറകണ്ണുകളുമായിരിക്കുന്ന ഷാരൂഖ് ഖാന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ടീം പരാജയപ്പെട്ടപ്പോള്‍ ഗ്യാലറിയിലെ മുഴുവന്‍ ക്യാമറക്കണ്ണുകളും ഷാരൂഖിന് നേരെ തിരിഞ്ഞു. ഷാരൂഖിന്റെ നിറകണ്ണുകളും തലകുനിച്ചിരിപ്പുള്ള ഇരിപ്പും അദ്ദേഹം നായകനായ ഛക് ദേ ഇന്‍ഡ്യ എന്ന ചിത്രത്തിലെ കബീര്‍ ഖാന്‍ എന്ന കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു. അതേസമയം, ഗ്രൗണ്ടില്‍ ഇറങ്ങി തന്റെ ടീം അംഗങ്ങളെ ആശ്വസിപ്പിക്കാനും ഷാരൂഖ് ഖാന്‍ മറന്നില്ല. ചിരിക്കുന്ന മുഖത്തോടെ അദ്ദേഹം ഓരോരുത്തരെയും ആലിംഗനം ചെയ്തു.

ഓരോ തവണ മത്സരം നടക്കുമ്പോഴും തന്റെ ടീമിനെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന ആളാണ് ഷാരൂഖ് ഖാന്‍. മത്സരത്തിനിടെ തന്റെ ആവശേം മറച്ചുവയ്ക്കാന്‍ അദ്ദേഹം ശ്രമിക്കാറില്ല. ബോളിവുഡ് താരവും ഷാരൂഖിന്റെ സുഹൃത്തുമായ ജൂഹി ചൗളയാണ് കെകെആറിന്റെ മറ്റൊരു ഉടമ. ഷാരൂഖിനൊപ്പം താന്‍ കളി കാണില്ലെന്ന് മുമ്പൊരിക്കല്‍ ജൂഹി ചൗള പറഞ്ഞിരുന്നു.

‘ഐപിഎല്‍ എപ്പോഴും എക്സൈറ്റിങ് ആണ്. നമ്മുടെ ടീം ആണ് കളിക്കുന്നതെങ്കില്‍ ടെന്‍ഷനും കൂടും. പക്ഷെ അപ്പോള്‍ കളി കാണാന്‍ ഭയങ്കര ആവേശമായിരിക്കും. പക്ഷെ ഷാരൂഖിനൊപ്പം കളി കാണുന്നത് ഒട്ടും നല്ല കാര്യമല്ല. ടീം നല്ല പ്രകടനം കാഴ്ചവച്ചില്ലെങ്കില്‍ ആ ദേഷ്യം മുഴുവന്‍ എന്നോട് തീര്‍ക്കും. ഞാന്‍ അദ്ദേഹത്തോട് പറയും ‘ഇതൊക്കെ ടീമിനോട് പറയൂ, എന്നോടല്ല’ എന്ന്. ഇത് തന്നെയാണ് പല ടീം ഉടമകളുടെയും അവസ്ഥ എന്നെനിക്ക് തോന്നുന്നു,” എന്നായിരുന്നു ജൂഹി ചൗള പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top