ഭീമന്‍ രഘു ജയനാകുന്നു, സണ്ണി ലിയോണി ഷീലയും; ‘ശരപഞ്ജരം’ മോഡലില്‍ ‘പാന്‍ ഇന്ത്യന്‍ സുന്ദരി’

ബോളിവുഡ് സൂപ്പര്‍ താരം സണ്ണി ലിയോണി മുഖ്യവേഷത്തിലെത്തുന്ന ആദ്യ മലയാള വെബ് സീരിസ് ‘പാന്‍ ഇന്ത്യന്‍ സുന്ദരി’ യുടെ ടീസര്‍ പുറത്ത്. ജയന്‍-ഷീല ജോഡികളുടെ ‘ശരപഞ്ജരം’ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനരംഗത്തെ ഓര്‍മിപ്പിക്കുന്നതാണ് ടീസര്‍. ജയനെ ഓര്‍മിപ്പിക്കുന്ന കഥാപാത്രമായി ഭീമന്‍ രഘു എത്തുമ്പോള്‍ ഷീലയെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് സണ്ണി ലിയോണി പ്രത്യക്ഷപ്പെടുന്നത്. ‘ശരപഞ്ജരം’ എന്ന ചിത്രത്തില്‍ ജയന്‍ കുതിരയെ തടവുമ്പോള്‍ ഷീല നോക്കിനില്‍ക്കുന്ന രംഗമാണ് സണ്ണി ലിയോണിയും ഭീമന്‍ രഘുവും ചേര്‍ന്ന് പുനരാവിഷ്‌കരിച്ചിരിക്കുന്നത്.

മലയാളത്തിലെ ആദ്യ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷന്‍ ത്രില്ലര്‍ സീരിസാണ് ‘പാന്‍ ഇന്ത്യ സുന്ദരി’. അപ്പാനി ശരത്തും മാളവികയും നായിക നായകന്മാര്‍ ആകുന്ന സീരിസില്‍ മണിക്കുട്ടന്‍, ജോണി ആന്റണി, ജോണ്‍ വിജയ്, സജിത മഠത്തില്‍, അസീസ് നെടുമങ്ങാട്, കോട്ടയം രമേശ്, ഹരീഷ് കണാരന്‍, നോബി മര്‍ക്കോസ് തുടങ്ങിയവരും അണിനിരക്കുന്നു.

ഹൈറിച്ച് ഗ്രൂപ്പിന്റെ എച്ച് ആര്‍ ഒടിടിയിലൂടെ പ്രദര്‍ശനത്തിന് എത്തിക്കുന്ന ‘പാന്‍ ഇന്ത്യന്‍ സുന്ദരി’യുടെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത് സതീഷാണ്. എച്ച് ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീന പ്രതാപന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. പ്രിന്‍സി ഡെന്നിയും ലെനിന്‍ ജോണിയും ചേര്‍ന്ന് തയ്യാറാക്കിയതാണ് തിരക്കഥ. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് സീരീസ് എത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top