ഐഫോണ്‍ 15 പ്രോ ഇനി ‘ചൂടാകില്ല’; ഐഒഎസ് 17.0.3 അവതരിപ്പിച്ച് ആപ്പിള്‍

അടുത്തിടെ ആപ്പിൾ അവതരിപ്പിച്ച ഐഫോൺ 15 പ്രോ ചൂടപ്പം പോലെയാണ് വിറ്റു പോകുന്നത്. എന്നാൽ ഡിവൈസിനെ കുറിച്ച് വ്യാപകമായി ഉയരുന്ന പരാതിയാണ് പെട്ടെന്ന് ചൂടാകുന്നു എന്നത്. ഇപ്പോഴിതാ ഈ പ്രശ്നത്തിന് പരിഹാരവുമായി ആപ്പിൾ എത്തിയിരിക്കുന്നു. പുതിയ സോഫ്റ്റ് വെയർ പാച്ച് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഐഒഎസ് 17.0.3 അപ്‌ഡേറ്റിലാണ് പ്രശ്‌നം പരിഹരിച്ചിരിക്കുന്നത്.

ഐഒഎസ് 17ലെ ബഗ്ഗും ചില തേർഡ് പാർട്ടി ആപ്പുകളുടെ പുതിയ പതിപ്പുകളുമാണ് ഐഫോണുകൾ ചൂടാകുന്നതിന് കാരണമെന്ന് ആപ്പിൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇതിനു പുറമെ ഐഫോൺ സുരക്ഷാ അപ്‌ഡേറ്റുകളും മറ്റ് പ്രശ്‌നങ്ങളും പ്രശ്‌നങ്ങളും പുതിയ അപ്‌ഡേറ്റിൽ പരിഹരിച്ചിട്ടുണ്ട്. ഐഒഎസ് 17.0.2 ഉപയോഗിക്കുന്നവർക്ക് 17.0.3യുടെ 42 എം.ബി അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്താൽ മതി.

കഴിഞ്ഞ സെപ്റ്റംബറിലാണ് ആപ്പിൾ പുതിയ ഐഫോൺ 15 സീരീസ് അവതരിപ്പിച്ചത്. ഫോണിന്റെ വിൽപ്പന ആരംഭിച്ചതിന് ശേഷമാണ് ചില ഉപയോക്താക്കൾ ഫോൺ അപ്രതീക്ഷിതമായി ചൂടാകുന്നുവെന്ന് പരാതിപ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top