ഗര്‍ഭിണിയായപ്പോള്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു; 19കാരിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടി
ഗര്‍ഭിണിയായ പത്തൊന്‍പതുകാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടി. ഡല്‍ഹി സ്വദേശിയായ സോണി(19) ആണ് കൊല്ലപ്പെട്ടത്. കാമുകൻ സലീം, ഒരു സുഹൃത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാളെക്കൂടി പോലീസ് തിരയുന്നുണ്ട്. യുവതിയെ ഹരിയാന റോഹ്തക്കിലേക്ക് എത്തിച്ചാണ് കൊലപ്പെടുത്തിയത്.
സലീമുമായി യുവതി അടുപ്പത്തിലായിരുന്നു. ഗര്‍ഭിണിയായപ്പോള്‍ വിവാഹം കഴിക്കാന്‍ യുവതി സലീമിനോട് ആവശ്യപ്പെട്ടു. ഗർഭഛിദ്രം നടത്താനാണ് സലിം ആവശ്യപ്പെട്ടത്. എന്നാല്‍ സോണി തയ്യാറായില്ല. തിങ്കളാഴ്ച വീട്ടിൽനിന്ന് സാധനങ്ങളുമെടുത്ത് യുവതി സലീമിനെ കാണാൻ പോയിരുന്നു. ഇതോടെയാണ് യുവതിയെ കൊലപ്പെടുത്താന്‍ സലിം തീരുമാനിച്ചത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു സോണി. കാമുകനായ സലീമുമൊത്തുള്ള നിരവധി ചിത്രങ്ങളും യുവതി പോസ്റ്റ് ചെയ്തിരുന്നു. കൊലപാതകം യുവതിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here