യുദ്ധവിമാനം രാജസ്ഥാനില്‍ തകര്‍ന്നുവീണു; തേജസ് തകർന്നത് പരിശീലന പറക്കലില്‍; പൈലറ്റ് സുരക്ഷിതന്‍

ജയ്പൂര്‍: ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ഇന്ന് രാജസ്ഥാനിലെ ജയ്സാൽമീറിൽ തകർന്നുവീണു. അപകടത്തില്‍ പൈലറ്റ് രക്ഷപ്പെട്ടു. അപകടകാരണം വ്യക്തമല്ല. ജവഹർ നഗറിലാണ് അപകടം.

“ഇന്ത്യൻ വ്യോമസേനയുടെ ഒരു തേജസ് വിമാനം ഇന്ന് പരിശീലനത്തിനിടെ ജയ്‌സാൽമീറിൽ അപകടത്തിൽ പെട്ടു. പൈലറ്റ് സുരക്ഷിതനാണ്. അപകടത്തിന്‍റെ കാരണം കണ്ടെത്താൻ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ട്,”- വ്യോമസേന എക്സില്‍ കുറിച്ചു.

അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പോലീസ് ആളുകളെ സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top