തെലങ്കാനയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; മുൻ പിസിസി അദ്ധ്യക്ഷൻ പൊന്നല ലക്ഷ്മയ്യ പാര്‍ട്ടി വിട്ടു; രാജി സീറ്റ് നിഷേധത്തെ തുടര്‍ന്നെന്ന് സൂചന

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടു. മുൻ പിസിസി അദ്ധ്യക്ഷൻ കൂടിയായ പൊന്നല ലക്ഷ്മയ്യയാണ് അപ്രതീക്ഷിതമായി രാജി സമർപ്പിച്ചത്. ജങ്കാവ് നിയമസഭ മണ്ഡലത്തിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് അദ്ദേഹം പാർട്ടിയിൽ നിന്ന് രാജിവച്ചതെന്നാണ് റിപ്പോർട്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് വിശദമായ കത്തും ലക്ഷ്മയ്യ അയച്ചിട്ടുണ്ട്.

നവംബർ 30ന് നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനിരിക്കെയാണ് പാര്‍ട്ടിയെ സംബന്ധിച്ച് തിരിച്ചടി വന്നത്. ‘വളരെ ദുഖത്തോടെയാണ് പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന വിവരം നിങ്ങളെ അറിയിക്കുന്നത്. ഇത്തരമൊരു അന്യായമായ ചുറ്റുപാടിൽ ഇനിയും തുടരാൻ തനിക്ക് കഴിയില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാർട്ടിയിലും പുറത്തുമായി എന്നെ പിന്തുണച്ചവർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു’- എന്നാണ് അദ്ദേഹം രാജിക്കത്തിൽ കുറിച്ചത്. നാല് തവണ എംഎൽഎയായ പൊന്നല ആന്ധ്രപ്രദേശ് വിഭജിക്കുന്നതിന് മുമ്പ് 12 വർഷത്തോളം മന്ത്രി സ്ഥാനവും വഹിച്ചിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് തെലങ്കാന അടക്കമുളള അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചത്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top