തെലങ്കാന കോണ്‍ഗ്രസില്‍ കലാപം; രഹസ്യയോഗം ചേര്‍ന്ന് പത്ത് എംഎല്‍എമാര്‍; ഹൈക്കമാന്‍ഡിനും ആശങ്ക

തെലങ്കാന കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമാണ്. ഈ തമ്മിലടി നിലനില്‍ക്കെയാണ് കോണ്‍ഗ്രസിലെ 10 എംഎല്‍എമാര്‍ രഹസ്യയോഗം ചേര്‍ന്ന വാര്‍ത്തയും പുറത്ത് എത്തുന്നത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എംഎല്‍എമാരുടെ നീക്കം പാര്‍ട്ടിയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പാര്‍ട്ടി ഭരണം നിലനില്‍ക്കുന്ന സംസ്ഥാനമായതിനാല്‍ ഈ ആശങ്ക ഹൈക്കമാന്‍ഡിനുമുണ്ട്.
ഹൈദരാബാദ് ഗണ്ടിപേട്ടിലുള്ള എംഎൽഎ അനിരുദ്ധ് റെഡ്ഡിയുടെ ഫാം ഹൗസിലാണ് രഹസ്യയോഗം നടന്നത്. കരാറുകാരുടെ ബില്ലുകൾ ക്ലിയർ ചെയ്യാൻ കൈക്കൂലി ആവശ്യപ്പെടുന്ന രണ്ട് മന്ത്രിമാരുടെ നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡിക്കെതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പ് ശക്തമാണ്. പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മുന്നിട്ടിറങ്ങിയിട്ടുണ്ട്. എംഎൽഎമാരുമായുള്ള ഏകോപനം മെച്ചപ്പെടുത്താനും ആശങ്കകൾക്ക് പരിഹരിക്കാനും എല്ലാ മന്ത്രിമാരോടും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here