തെലങ്കാനയില്‍ സിപിഎം ഒറ്റക്ക് മത്സരിക്കും; പ്രഖ്യാപിച്ചത് 17 സ്ഥാനാര്‍ഥികളെ

ഹൈദരാബാദ്: ദിവസങ്ങളായി തുടരുന്ന ഇടത്-കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ച എങ്ങുമെത്താതിരിക്കെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് സിപിഎം. 17 ഇടങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തെലങ്കാന സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

കോതഗുഡെം, അശ്വരോപേട്ട്, വൈര, പാലയര്‍, മധീര, ജനഗാവ്, പട്ടഞ്ചെരു, മുഷീറാബാദ്, മിരിയാലഗുഡ, നല്‍ഗൊണ്ട, നകിരേക്കല്‍, ഭുവനഗിരി, ഹുസൂര്‍നഗര്‍, കോദാഡ്, ജനഗാം, ഇബ്രാഹിംപട്ടണം എന്നീ മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. വടകര എംപി കെ.മുരളീധരനാണ് തെലങ്കാന കോണ്‍ഗ്രസ് ചുമതലയുള്ളത്. സിപിഎം ചോദിക്കുന്നതെല്ലാം തെലുങ്കാനയില്‍ കൊടുക്കാനാവില്ലെന്ന് മുരളീധരന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് വ്യക്തമാക്കിയിരുന്നു. ബിആര്‍എസിനൊപ്പം നടന്നിട്ട് ഒന്നും കിട്ടാതായപ്പോഴാണ് കോണ്‍ഗ്രസിന് പിന്നാലെ വന്നത്. ചര്‍ച്ച പോലും മുന്നണി മര്യാദയുടെ ഭാഗമെന്ന് മുരളീധരന്‍ പറഞ്ഞിരുന്നു.

ഖമ്മം ജില്ലയിലെ സീറ്റുകളെ ചൊല്ലിയാണ് കോണ്‍ഗ്രസ് സഖ്യചര്‍ച്ച അലസിയത്. സിപിഎം-സിപിഐ പാര്‍ട്ടികളെ സംബന്ധിച്ച് വൈകാരികമാണ് ഖമ്മം ജില്ല. 1994-ല്‍ ടിഡിപി സഖ്യത്തിലൂടെ ഖമ്മം ജില്ലയില്‍ ഇടതുപാര്‍ട്ടികള്‍ ഒമ്പതില്‍ ഏഴും സീറ്റുകളും നേടിയിരുന്നു. സിപിഐ നാല് സീറ്റും സിപിഎം മൂന്ന് സീറ്റും ടിഡിപി രണ്ട് സീറ്റും നേടി. 1999-ലാണ് ഇടത് പാര്‍ട്ടികള്‍ ടിഡിപി സഖ്യം ഉപേക്ഷിച്ചത്. തുടര്‍ന്ന് 2004-ല്‍ കോണ്‍ഗ്രസിനോടൊപ്പം മത്സരിച്ച് അഞ്ച് സീറ്റുകള്‍ നേടിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top