‘മഹാരാഷ്ട്രയിൽ തെലങ്കാന മോഡൽ മുസ്ലിം സംവരണം’!! ബിജെപിയെ വീണ്ടും വെല്ലുവിളിച്ച് കോൺഗ്രസ്

മഹാരാഷ്ട്രയിലെ മുസ്ലീം സംവരണത്തെച്ചൊല്ലി ബിജെപിയും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ തർക്കത്തിനിടയിൽ നിലപാട് വ്യക്തമാക്കി തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി. സംസ്ഥാനത്ത് മഹാ വികാസ് അഘാഡി (എംവിഎ) സർക്കാർ അധികാരത്തിൽ എത്തിയ ശേഷം പ്രശ്ന പരിഹാരം കാണുമെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു. തെലങ്കാനയിലെ മുസ്ലിം സംവരണത്തെ ഒരു മാതൃകയായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: നടിയും ബിജെപി നേതാവുമായ നവനീത് റാണക്ക് നേരെ ആൾക്കൂട്ട ആക്രമണം; ‘രക്ഷപ്പെടുത്തിയത് സുരക്ഷാ ഉദ്യോഗസ്ഥർ

ദരിദ്രർക്കും സംവരണത്തിന് അർഹതയുള്ളവർക്കും നീതി ഉറപ്പാക്കേണ്ടത് കോൺഗ്രസ് പാർട്ടിയുടെ ഉത്തരവാദിത്തമാണെന്നും റെഡ്ഡി കൂട്ടിച്ചേർത്തു.2021ലാണ് മഹാരാഷ്ട്രയിൽ മുസ്ലിം സംവരണം നിർത്തലാക്കിയത്. ഇത് പുനസ്ഥാപിക്കുമെന്ന കോൺഗ്രസിൻ്റെ വാഗ്ദാനത്തെ പ്രചരണ ആയുധമായി ബിജെപി ഉപയോഗിക്കുന്നതിന് ഇടയിലാണ് തെലങ്കാന മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Also Read: ‘മോദിക്ക് ഓർമ നഷ്ടപ്പെടുന്നു’; അമേരിക്കൻ പ്രസിഡൻ്റിനും ഇന്ത്യൻ പ്രധാനമന്ത്രിക്കും ഒരേ രോഗമെന്ന് രാഹുൽ ഗാന്ധി

തെലങ്കാനയിൽ നാല് ശതമാനം മുസ്ലിം സംവരണം നിലവിലുണ്ട്. അഞ്ച് ശതമാനമാക്കാൻ തീരുമാനിച്ചെങ്കിലും സംവരണം 50 ശതമാനം കവിയാൻ പാടില്ലെന്ന ഉത്തരവ് കാരണം അത് നടപ്പാക്കാൻ കഴിഞ്ഞില്ല. തെലങ്കാനയിൽ 11,000 അധ്യാപക ഒഴിവുകൾ ഉണ്ടായിരുന്നു. അതിൽ 720 മുസ്ലീങ്ങളെ സംവരണത്തിൻ്റെ അടിസ്ഥാനത്തിൽ നിയമിച്ചതായും രേവന്ദ് റെഡ്ഡി പറഞ്ഞു.

Also Read: മഹാരാഷ്ട്ര ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നവര്‍!! കോൺഗ്രസ്-ബിജെപി മുന്നണികളുടെ സാധ്യത ഇവരുടെ കയ്യില്‍…

കോൺഗ്രസിൻ്റെ മുസ്ലിം സംവരണ അനുകൂല നിലപാടിനെതിരെ വ്യാപകമായ വിമർശനങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചരണ വേദികളിൽ ബിജെപി ഉയർത്തുന്നത്. ഒരു കൂട്ടം മുസ്ലിം പണ്ഡിതർ കോൺഗ്രസ് ദേശിയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ട് സംസ്ഥാനത്ത് സമുദായത്തിന് 10 ശതമാനം സംവരണം ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രി തിരഞ്ഞെടുപ്പ് റാലിയിൽ ആരോപിച്ചിരുന്നു. കോൺഗ്രസ് ആവശ്യം അംഗീകരിച്ചതായും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

Also Read: മണിപ്പൂർ കൈവിട്ട നിലയിലേക്ക്… തിരഞ്ഞെടുപ്പ് പ്രചരണം റദ്ദാക്കി അമിത് ഷാ ഡൽഹിക്ക്

മുസ്ലിങ്ങൾക്ക് സംവരണം നൽകണമെങ്കിൽ എസ്‌സി, എസ്ടി, ഒബിസി എന്നിവർക്കുള്ള സംവരണം വെട്ടിക്കുറയ്‌ക്കേണ്ടിവരും എന്ന പ്രചരണമാണ് ബിജെപി മഹാരാഷ്ട്രയിൽ ഉടനീളം നടത്തുന്നത്. അതിനിടയിലാണ് രേവന്ദ് റെഡ്ഡി കോൺഗ്രസ് നിലപാട് ഒന്നുകൂടി വ്യക്തമാക്കിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ നാല് തലമുറകൾ കഴിഞ്ഞാലും സംസ്ഥാനത്ത് സംവരണം നടപ്പാക്കാൻ കഴിയില്ലെന്നും അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top