വൈദികനെക്കൊണ്ട് ‘ജയ് ശ്രീ റാം’ വിളിപ്പിച്ചു; കാവി ഷാള്‍ അണിയിച്ച് മാപ്പു പറയിച്ചു; കന്യാസ്ത്രീകളെ സ്കൂളില്‍ കയറ്റിയില്ല; കടുത്ത പ്രതിഷേധവുമായി അല്‍മായ മുന്നേറ്റം

ഹൈദരാബാദ്: തീവ്രഹിന്ദുത്വവാദികള്‍ വൈദികനെ നിര്‍ബന്ധിച്ച് ‘ജയ് ശ്രീ റാം’ വിളിപ്പിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം. ആദിലാബാദിലെ മദര്‍ തെരേസ സ്‌കൂളിലാണ് സംഭവം. അദിലാബാദ് സീറോ മലബാർ രൂപതയുടെ കീഴിലാണ് സ്കൂള്‍. പ്രശ്നത്തെ തുടര്‍ന്ന് കടുത്ത പ്രതിഷേധവുമായി അല്‍മായ മുന്നേറ്റം രംഗത്തെത്തി. “ഉത്തരേന്ത്യയില്‍നിന്ന് പുറപ്പെട്ട ക്രിസ്ത്യാനോഫോബിയ കേരളത്തിന് തൊട്ടടുത്ത് വരെ എത്തിയിരിക്കുന്നു. ഭീതിയോടെയും കനത്ത അമര്‍ഷത്തോടെയുമാണ് വിശ്വാസികള്‍ ഇത് കാണുന്നത്.” – അല്‍മായ മുന്നേറ്റം പറഞ്ഞു.

ഹനുമാന്‍ ദീക്ഷയോടനുബന്ധിച്ച് കാവി വസ്ത്രം ധരിച്ച് സ്‌കൂളില്‍ വരുന്നതിന് മാതാപിതാക്കളുടെ അപേക്ഷ വേണമെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് പുലര്‍ച്ചെ സ്‌കൂളിന് മുന്നില്‍ വൈദികന്‍ ജെയ്സൺ ജോസഫിനെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിക്കുകയായിരുന്നു. സ്‌കൂള്‍ മാനേജരായ വൈദികനെ കയ്യേറ്റംചെയ്തു. കാവി ഷാള്‍ അണിയിച്ചു. ടെറസിന് മുകളില്‍ കയറ്റി നിര്‍ത്തി മാപ്പും പറയിച്ചു.കന്യാസ്ത്രീകളെ അതേ വേഷത്തില്‍ സ്‌കൂളില്‍ കയറ്റില്ലെന്ന് നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന് അവര്‍ തിരിച്ചു പോയതായും അല്‍മായ മുന്നേറ്റം ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top