തെലങ്കാനയില്‍ രേവന്ത് റെഡ്ഡി അധികാരത്തിലേറി; പ്രഗതി ഭവനെ ‘പ്രജാഭവന്‍’ആക്കി; ജനപ്രിയ നടപടികളുമായി തുടക്കം

ഹൈദരബാദ്: തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു. തെലങ്കാനയിലെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് രേവന്ത് റെഡ്ഡി. ഉപമുഖ്യമന്ത്രി മല്ലു ബട്ടി വിക്രമാര്‍ക്കയും 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ഹൈദരാബാദിലെ എൽബി സ്റ്റേഡിയത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ചടങ്ങ്.

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പുതിയ മന്ത്രിസഭയുടെ ആദ്യ യോഗം ഇന്നു വൈകുന്നേരം ആറിനു നടക്കും.

വികാരാബാദ് എം.എൽ.എ ഗദ്ദം പ്രസാദ് കുമാറാണ് നിയമസഭാ സ്പീക്കര്‍. കഴിഞ്ഞ നിയമസഭയിലെ കോണ്‍ഗ്രസിന്റെ കക്ഷി നേതാവും പ്രമുഖ ദളിത് നേതാവുമാണ് ഉപമുഖ്യമന്ത്രി മല്ലു ബട്ടി വിക്രമാര്‍ക്ക. മുന്‍ പിസിസി അധ്യക്ഷന്‍ എന്‍ ഉത്തം കുമാര്‍ റെഡ്ഡിയാണ് മന്ത്രസഭയിലെ മറ്റൊരു പ്രമുഖൻ.

കോമട്ടിറെഡ്ഡി വെങ്കട്ട് റെഡ്ഡി, പൊന്നം പ്രഭാകര്‍, ദാസരി അനസൂയ, ദാമോദര്‍ രാജ നരസിംഹ, ഡി ശ്രീധര്‍ ബാബു, തുമ്മല നാഗേശ്വര റാവു, പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി, കൊണ്ട സുരേഖ, ജുപ്പള്ളി കൃഷ്ണറാവു എന്നിവരാണ് രേവന്ത് മന്ത്രിസഭയിലെ അം​ഗങ്ങൾ.

ഹൈദരാബാദിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനെ ‘പ്രജാഭവന്‍’ ആക്കി പുനർനാമകരണം ചെയ്ത് ജനപ്രിയ നടപടികളുമായാണ് രേവന്തിന്റെ തുടക്കം. വസതിക്ക് മുന്നിലുള്ള വലിയ ഇരുമ്പു വേലിയും നീക്കി. സത്യപ്രതിജ്ഞാ ദിനമായ ഇന്നു രാവിലെ തന്നെ നടപടികൾ ആരംഭിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top