തെലങ്കാനക്ക് അദാനിയുടെ 100 കോടി വേണ്ട; സംസ്ഥാനത്തെ സംശയനിഴലില്‍ നിര്‍ത്താൻ താല്പര്യമില്ലന്ന് രേവന്ദ് റെഡ്ഡി

അദാനി ഗ്രൂപ്പിൽ നിന്നും സംഭാവന വേണ്ടെന്ന് തെലങ്കാന സർക്കാർ. യങ് ഇന്ത്യ സ്‌കിൽസ് സർവകലാശാലയ്ക്ക് നൽകാമെന്ന് പറഞ്ഞ 100 കോടി രൂപ നിരസിച്ചിരിക്കുകയാണ് സർക്കാർ. പണം സ്വീകരിക്കാൻ തയാറല്ലെന്ന് കാണിച്ച് അദാനിക്ക് കത്തയച്ചതായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അറിയിച്ചു.

കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ടുകൾക്ക് കീഴിൽ 100 ​​കോടി രൂപ അദാനി ഗ്രൂപ്പിൽ നിന്ന് ലഭിച്ചു. എന്നാൽ തെലങ്കാന സർക്കാറിന്‍റെ അക്കൗണ്ടിലേക്ക് ഒരു രൂപ പോലും നിക്ഷേപിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിവാദങ്ങൾക്കൊന്നും താൽപ്പര്യമില്ല. യങ് ഇന്ത്യ സ്കിൽസ് സർവകലാശാല യുവാക്കൾക്കായി ആരംഭിച്ചതാണെന്നും റെഡ്ഡി പറഞ്ഞു.

‘നിരവധി കമ്പനികൾ സർവകലാശാലക്ക് പണം നൽകുന്നുണ്ട്. അതേ രീതിയിലാണ് അദാനി ഗ്രൂപ്പും 100 കോടി നൽകിയത്. അദാനി ഗ്രൂപ്പ് നൽകിയ 100 കോടി രൂപ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറല്ലെന്ന് കാണിച്ച് ഇന്നലെ അദാനിക്ക് കത്തയച്ചിരുന്നു’ -രേവന്ത് റെഡ്ഡി പറഞ്ഞു.

തെലങ്കാനയെ ഒരുതരത്തിലുമുള്ള അഴിമതി ആരോപണങ്ങളിലേക്കും വലിച്ചിടാൻ താൽപ്പര്യമില്ല. സംസ്ഥാനത്തെക്കുറിച്ച് തെറ്റായ ധാരണകളോ തെറ്റായ പ്രസ്താവനകളോ ഉണ്ടാകാൻ പാടില്ലെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി. വിവാദങ്ങൾ ഒഴിവാക്കാനായി കാബിനറ്റ് മന്ത്രിമാരുമായി ആലോചിച്ച് എടുത്ത തീരുമാനമാണിതെന്നും മുഖ്യമന്തി അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top