വിട്ടയച്ചു, പക്ഷേ…? ബുദ്ധിപരമായ ഫ്രഞ്ച് നീക്കത്തിൽ ടെലിഗ്രാം മേധാവിക്ക് സംഭവിച്ചത്

പാരിസിൽ അറസ്റ്റിലായ ടെലിഗ്രാം സ്ഥാപകൻ പവൽ ദുറോവിനെ പോലീസ് കസ്റ്റഡിയിൽ നിന്നും വിട്ടയച്ചു. എന്നാൽ രാജ്യം വിടാൻ ടെലിഗ്രാം സിഐഒയെ അനുവദിച്ചിട്ടില്ല. റഷ്യന്‍ വംശജനായ  ദുറോവ് നിലവിൽ പോലീസ് നിരീക്ഷണത്തിൽ തന്നെയാണുള്ളത്. സോഷ്യൽ മീഡിയ മെസേജിംഗ് പ്ലാറ്റ്ഫോം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യാൻ വ്യാപകമായി ഉപയോഗിക്കുന്നു എന്നാരോപിച്ചായിരുന്നു ഫ്രാൻസ് നാഷണൽ ആൻറി ഫ്രോഡ് ഓഫീസ് ടെലിഗ്രാം ഉടമയെ അറസ്റ്റ് ചെയ്തത്. നാല് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് സാങ്കേതികമായി വിട്ടയച്ചത്.

96 മണിക്കൂർ അല്ലെങ്കിൽ നാല് ദിവസം മുമ്പ് കുറ്റാരോപിതനാകുന്നതിന് മുമ്പ് ഫ്രഞ്ച് നിയമപ്രകാരം ഒരാളെ പോലീസിന് തടവിൽ വയ്ക്കാൻ കഴിയുന്ന പരമാവധി സമയം. അതാണ് ദുറോവിന് പോലീസ് കസ്റ്റഡിയിൽ നിന്നും താൽക്കാലികമായി വിടുതൽ നൽകാനുള്ള തീരുമാനത്തിന് പിന്നിലുള്ളതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു. ദുറോവിനെ ഉടൻതന്നെ കോടതിയിൽ ഹാജരാക്കാനാണ് നീക്കം. ചോദ്യം ചെയ്യലിൽ വെളിപ്പെട്ട കാര്യങ്ങൾ കോടതിയെ അറിയിക്കും. വിചാരണ അടക്കമുള്ള നടപടികൾ വേണമോ വേണ്ടയോ എന്നത് തീരുമാനിക്കുന്നത് കോടതി ഉത്തരവിന് അനുസരിച്ചായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ പവൽ ദുറോവിനെതിരെ ഒരു കേസുപോലും ഫ്രഞ്ച് പോലീസ് റജിസ്റ്റർ ചെയ്തിട്ടില്ല.

ALSO READ: മെസേജ് അയക്കാൻ ഇനിമുതല്‍ നമ്പർ വേണ്ട; വാട്സാപ്പിൽ കിടിലൻ ഫീച്ചര്‍

റഷ്യ, യുക്രെയ്ൻ, സോവിയറ്റ് യൂണിയനിൽ (റഷ്യ) നിന്നും സ്വാതന്ത്യം നേടിയ രാജ്യങ്ങളിൽ ടെലിഗ്രാമിന് കാര്യമായ സ്വാധീനമുണ്ട്. യുക്രെയ്നിലെ റഷ്യൻ അനിധിവേശത്തിൻ്റെ വാർത്തകൾ വെളിപ്പെടുത്തുന്ന ഉപാധിയായി കുറേ മാസങ്ങളായി കാലങ്ങളില്‍ ഈ ആപ്പ് മാറിയിരുന്നു. അതിനാൽ യുക്രെയ്ൻ- റഷ്യ സംഘർത്തിൽ ‘വെർച്വൽ വാര്‍ഫീല്‍ഡ്’ എന്ന വിശേഷണവും ടെലിഗ്രാമിന് ലഭിച്ചിരുന്നു.

ഇന്ത്യയിലെയും ജനകീയമായ മെസേജിംഗ് ആപ്പുകളിലൊന്നാണിത്. ഫ്രാൻസ് ഉന്നയിച്ച ആരോപണങ്ങൾ ഉയർത്തി രാജ്യത്ത് ടെലിഗ്രാം നിരോധിക്കാനുള്ള നീക്കങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തുന്നതായി കഴിഞ്ഞ ദിവസം ദേശിയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിതിരുന്നു. ദുറോവിൻ്റെ അറസ്റ്റിൻ്റെ പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഒന്നുംതന്നെയില്ലെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോൺ നേരത്തേ വ്യക്തമാക്കിയിരുന്നു. ഫ്രാൻസ് അഭിപ്രായ സ്വാതന്ത്ര്യം എന്ന അവകാശത്തിനാപ്പമാണ് നിലകൊണ്ടിട്ടുള്ളത് എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

ALSO READ: ടെലിഗ്രാം ഗ്രൂപ്പിലുള്ളവര്‍ ജാഗ്രതൈ… പലരും കുടുങ്ങിയേക്കാം; മെസേജിങ് ആപ്പ് കർശന നിരീക്ഷണത്തിൽ

മയക്കുമരുന്ന് കടത്ത്, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന്റെ ചിത്രങ്ങളുടെ പ്രചാരണം, സാമ്പത്തിക കുറ്റകൃത്യങ്ങൾ, തീവ്രവാദ പ്രവർത്തനങ്ങളുടെ പ്രചാരണം എന്നിവ തടയുന്നതില്‍ പരാജയപ്പെട്ടു എന്ന് ആരോപിച്ചായിരുന്നു ദുറോവിനെ അറസ്റ്റ് ചെയ്തത്. ടെലിഗ്രാം വഴി ഗുരുതര നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് അറിഞ്ഞിട്ടും തടയാന്‍ നടപടി സ്വീകരിച്ചില്ല എന്നതായിരുന്നു പ്രധാന ആരോപണം.

‘ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമോ അതിൻ്റെ ഉടമയോ അതിൽ നടക്കുന്ന ദുരുപയോഗങ്ങൾക്ക് ഉത്തരവാദികളാണെന്ന് പറയുന്നത് അസംബന്ധമാണ്’ എന്നായിരുന്നു അറസ്റ്റിനെതിരെ ടെലിഗ്രാം പ്രസ്താവനയിലൂടെ പ്രതികരിച്ചത്. ഡിജിറ്റൽ സേവന നിയമം ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ALSO READ: ‘ഇതൽപം കടുത്തുപോയി’; തലയിൽ കൈവച്ച് ക്രിസ്റ്റ്യാനോയുടെ യുട്യൂബ് എതിരാളികൾ

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top