തെലുങ്ക് നടൻ മല്ലമ്പള്ളി ചന്ദ്രമോഹൻ അന്തരിച്ചു

തെലുങ്ക് സിനിമയിലെ മുതിര്‍ന്ന നടന്‍ മല്ലമ്പള്ളി ചന്ദ്രമോഹൻ (82) അന്തരിച്ചു. ഇന്ന് രാവിലെ ജൂബിലി ഹിൽസിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു ചന്ദ്രമോഹൻ.

1966ൽ ‘രംഗുല രത്നം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഇദ്ദേഹം സിനിമയിലെത്തുന്നത്. ചെറുതും വലുതുമായി 600ലധികം വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. നന്ദി പുരസ്കാരം അടക്കം അനവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഓക്‌സിജൻ ആണ് ചന്ദ്രമോഹന്‍റെ അവസാന ചിത്രം. യഥാർത്ഥ പേര് ചന്ദ്രശേഖര റാവു മല്ലമ്പള്ളി എന്നാണ്.
തിങ്കളാഴ്ചയാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. ചന്ദ്രമോഹന്റെ പെട്ടെന്നുള്ള വിയോഗത്തിൽ ടോളിവുഡിലെ പ്രമുഖ താരങ്ങൾ നേരിട്ടും സോഷ്യല്‍ മീഡിയയിലൂടെയും ആദരാഞ്ജലി അര്‍പ്പിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top