സുരക്ഷ കാറ്റില്‍പ്പറത്തി കടലില്‍ ഷൂട്ടിംഗ്; ബോട്ടുകള്‍ ഫിഷറീസ് അധികൃതര്‍ പിടിച്ചെടുത്തു
November 20, 2024 4:28 PM

സിനിമാ ചിത്രീകരണത്തിന് എത്തിച്ച രണ്ട് ബോട്ടുകള്‍ ഫിഷറീസ് അധികൃതര്‍ പിടിച്ചെടുത്തു. തെലുങ്ക് സിനിമാ ചിത്രീകരണത്തിനായി കടലില്‍ എത്തിച്ചതായിരുന്നു ബോട്ടുകള്‍. അനുമതിയില്ലാതെയാണ് കടലില്‍ ചിത്രീകരണം നടത്തിയത്. ബോട്ടുകള്‍ വൈപ്പിന്‍ ഹാര്‍ബറിലേക്ക് എത്തിക്കുകയാണ്.
ഷൂട്ടിങ് സംഘത്തില്‍ നിന്നും പിഴയീടാക്കാനാണ് നീക്കം. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെയാണ് ഷൂട്ടിങ് എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ചെല്ലാനത്ത് ഹാര്‍ബറില്‍ ഷൂട്ട് ചെയ്യാനാണ് അനുമതി വാങ്ങിയത്. എന്നാല്‍ ഷൂട്ടിങ് ഉള്‍ക്കടലിലേക്ക് നീണ്ടു. കടലില്‍ ഷൂട്ട് ചെയ്യാനുള്ള അനുമതി വാങ്ങിയിരുന്നില്ല. ബോട്ടുകള്‍ക്ക് പെര്‍മിറ്റും ഉണ്ടായിരുന്നില്ലെന്നാണ് സൂചന.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here