‘കാണിക്ക വഞ്ചിയില്‍ വീണാല്‍ ഐഫോണും ദൈവത്തിന്റേത്’; അബന്ധത്തില്‍ വീണു പോയ ഐഫോണ്‍ ഉടമക്ക് നല്‍കാതെ ക്ഷേത്ര ഭാരവാഹികള്‍

ക്ഷേത്ര ദര്‍ശനത്തിനിടെ അബദ്ധത്തില്‍ കാണിക്ക വഞ്ചിയിലേക്ക് വീണ ഐഫോണ്‍ മടക്കി നല്‍കാതെ ക്ഷേത്ര ഭാരവാഹികള്‍. ഇതിന് പറയുന്ന ന്യായീകരണം കാണിക്ക വഞ്ചിയില്‍ വീണു കഴിഞ്ഞാല്‍ എല്ലാം ദൈവത്തിന്റേതാണ് എന്നാണ്. തമിഴ്‌നാട്ടില്‍ നിന്നാണ് ഈ വാര്‍ത്ത വരുന്നത്.

ചെന്നൈ വിനായഗപുരം സ്വദേശിയായ ദിനേശാണ് തന്റെ ഐഫോണ്‍ തിരികെ ലഭിക്കുന്നതിനായി ക്ഷേത്ര ഭാരവാഹികളുടെ പിന്നാലെ നടക്കുന്നത്. അരുള്‍മിഗു കന്ദസ്വാമി ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിലാണ് ദിനേശിന്റെ ഫോണ്‍ വീണു പോയത്. കഴിഞ്ഞ മാസം കുടംബത്തടൊപ്പം ക്ഷേത്രദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു ദിനേശിന്റെ ഫോണ്‍ നഷ്ടമായത്. പ്രാര്‍ത്ഥനയ്ക്ക് ശേഷം കാണിക്ക വഞ്ചിയിലേക്ക് ഇടാനായി പോക്കറ്റില്‍ നിന്നും പണം എടുക്കുന്നതിനിടെയാണ് ഐഫോണ്‍ വീണുപോവുകയായിരുന്നു.

അപ്പോള്‍ തന്നെ ദിനേശ് ഭാരവാഹികളെ സമീപിച്ചു. എന്നാല്‍ ക്ഷേത്ര ആചാരപ്രകാരം രണ്ട് മാസത്തില്‍ ഒരിക്കല്‍ മാത്രമേ കാണിക്കവഞ്ചി തുറക്കുകയുള്ളൂ എന്നുപറഞ്ഞ് മടക്കി. കാണിക്കവഞ്ചി തുറക്കുന്ന ദിവസം അന്വേഷിച്ചറിഞ്ഞ് ദിനേശ് എത്തിയെങ്കിലും മൊബൈല്‍ നല്‍കാന്‍ ഭാരവാഹികള്‍ തയാറായില്ല. കാണിക്ക വഞ്ചിയില്‍ ഇട്ടുകഴിഞ്ഞാല്‍ അത് ദൈവത്തിന്റെ സ്വത്താണ് എന്നാണ് ഇതിന് നല്‍കുന്ന ന്യായീകരണം. ഐഫോണിലെ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും സിം കാര്‍ഡ് ഊരിയെടുക്കാനും ദിനേശിന് അനുമതി നല്‍കി.

ദിനേശ് കാണിക്കായായി ഐഫോണ്‍ ഇട്ടശേഷം മനംമാറ്റം ഉണ്ടായതാണോ എന്ന് അറിയില്ലെന്നും ക്ഷേത്രഭാരവാഹികള്‍ പറയുന്നു. അബദ്ധത്തില്‍ ഫോണ്‍ വീഴാനുള്ള സാധ്യത കുറവാണ്. ഇരുമ്പ് വേലി ഉപയോഗിച്ച് സംരക്ഷിച്ചാണ് കാണിക്ക വഞ്ചി സ്ഥാപിച്ചിരിക്കുന്നതെന്നും അവര്‍ അവകാശപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top