10 ലക്ഷം പേര്‍ക്ക് ഇന്ന് സിപിആർ പരിശീലനം; രാജ്യമെമ്പാടും പ്രത്യേക പരിശീലന സെഷനുകൾ
December 6, 2023 6:39 AM

ഡൽഹി: കുഴഞ്ഞുവീണുള്ള മരണം ഒഴിവാക്കുന്നതിനുള്ള കാർഡിയോ പൾമണറി റെസസിറ്റേഷൻ (സിപിആർ) പരിശീലിപ്പിക്കുന്നതിനായി ഇന്നു രാജ്യമെമ്പാടും പ്രത്യേക പരിശീലന സെഷനുകൾ സംഘടിപ്പിക്കും. 10 ലക്ഷം പേർക്കു പരിശീലനം നൽകുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചത്.
നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി കേരളത്തിൽ 48 കേന്ദ്രങ്ങളിൽ നടക്കും. മെഡിക്കൽ കോളജുകൾ, ഫാർമസി, നഴ്സിങ് കോളജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശീലനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here