വിദ്യാർത്ഥികൾക്ക് ഒരു സന്തോഷ വാർത്ത; ഇന്ത്യക്കാര്‍ക്ക് പത്ത് ലക്ഷത്തിലധികം സ്റ്റുഡൻ്റ്സ് വിസ അനുവദിച്ച് അമേരിക്ക

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വീണ്ടും പത്തു ലക്ഷത്തിലടക്കം വിസ അനുവദിച്ച് അമേരിക്ക. തുടർച്ചയായി രണ്ടാം വ‍ർഷമാണ് അനുവദിക്കുന്ന സ്റ്റുഡൻ്റ്സ് വിസകളുടെ എണ്ണം ദശലക്ഷത്തിലധികം കടക്കുന്നത്. ഇന്ത്യയിലെ അമേരിക്കൻ നയതന്ത്ര കാര്യാലമാണ് ഇക്കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. വിദ്യാർത്ഥികൾക്ക് പുറമെ വിനോദസഞ്ചാരം, ബിസിനസ് തുടങ്ങിയ ആവശ്യങ്ങൾക്കായും യുഎസ് വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായെന്ന് അധികൃതർ അറിയിച്ചു.


ഏകദേശം 3,31,000ൽ അധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് അമേരിക്കയിലെത്തി വിവിധ കോഴ്സുകളിൽ ചേർന്നത്. അമേരിക്കയിലെത്തുന്ന വിദേശ ബിരുദ വിദ്യാർഥികളിൽ ഏറ്റവുമധികം പേരും ഇന്ത്യക്കാർ തന്നെയാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഏകദേശം രണ്ട് ലക്ഷത്തോളം ബിരുദ വിദ്യാർത്ഥികൾ ഈ വ‍ർഷം ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തി. കഴിഞ്ഞ വർഷവും ഇന്ത്യ തന്നെയായിരുന്നു കണക്കുകളിൽ മുന്നിൽ. എന്നാൽ ഇത്തവണ ഞെട്ടിച്ച് കൊണ്ട് 19 ശതമാനത്തിൻ്റെ വർധനവാണ് രേഖപ്പെടുത്തിയത്.

സന്ദർശക വിസകളുടെ എണ്ണത്തിലും പുതിയ റെക്കോർഡ് വർധനവാണ് ഈ വർഷം രേഖപ്പെടുത്തിയത്. പുതിയ കണക്കുകൾ പ്രകാരം 2024ൽ അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിദ്യാർഥികൾ എത്തിയത് ഇന്ത്യയിൽ നിന്നാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top