അധ്യാപികക്ക് ഒളിക്യാമറ വച്ചു; ബ്ലാക്മെയിൽ ചെയ്ത് ശാരീരിക ബന്ധത്തിന് നിർബന്ധിച്ച പത്താം ക്ലാസുകാരൻ അടക്കം 4 പേർ പിടിയിൽ
അധ്യാപികയുടെ അർധനഗ്ന വീഡിയോ ചിത്രീകരിക്കുകയും ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. അധ്യാപികയുടെ പരാതിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയും മൂന്നു സുഹൃത്തുക്കളുമാണ് ആഗ്ര പോലീസിന്റെ പിടിയിലായത്. അധ്യാപികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വിദ്യാർത്ഥി പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് പരാതിയുമായി അധ്യാപിക പോലീസിനെ സമീപിച്ചത്.
പഠനത്തിൽ പിന്നാക്കമായ 10-ാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപിക സ്വന്തം വീട്ടിൽവച്ച് ട്യൂഷൻ നൽകിയിരുന്നു. ഒരു ദിവസം ക്ലാസിന് എത്തിയ വിദ്യാർത്ഥി അധ്യാപിക കുളിക്കുന്ന സമയത്ത് ദൃശ്യങ്ങൾ മൊബൈൽ പകർത്തി. ഈ ദൃശ്യങ്ങൾ കാട്ടി അധ്യാപികയെ ഭീഷണിപ്പെടുത്തി ശാരീരിക ബന്ധത്തിന് നിർബന്ധിപ്പിച്ചു. അധ്യാപിക അതിനു തയ്യാറായില്ല. മാത്രമല്ല, വിദ്യാർത്ഥിയിൽനിന്നും അകലം പാലിക്കുകയും നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു.
ഇതോടെ വിദ്യാർത്ഥി ദൃശ്യങ്ങൾ തന്റെ സുഹൃത്തുക്കൾക്ക് കൈമാറുകയും പിന്നീട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിനുപിന്നാലെ കടുത്ത മാനസിക സംഘർഷത്തിലായ അധ്യാപിക പോലീസിൽ പരാതി നൽകുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here