ജമ്മു റിയാസിയില്‍ ഭീകര്‍ക്കായി തിരച്ചില്‍ ശക്തം; തീർത്ഥാട​കര്‍ക്ക് നേരെ വെടിയുതിര്‍ത്തവരെ കുറിച്ച് സൂചന ലഭിച്ചെന്ന് സൈന്യം; പ്രദേശം വളഞ്ഞ് സുരക്ഷാസേന

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കശ്മീ​രി​ലെ റി​യാ​സി​യി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ തീർത്ഥാടകരുടെ വാഹനത്തിന് നേരെ വെടിയുതിര്‍ത്ത ഭീ​ക​ര​ർ​ക്കാ​യി തി​ര​ച്ചി​ൽ ശ​ക്തമാക്കി. ആ​ക്ര​മ​ണത്തില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് 10 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഭീ​ക​ര​രെ കു​റി​ച്ച് ശ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചു​വെ​ന്ന് സൈ​ന്യം അ​റി​യി​ച്ചു.

സ​മീ​പ​ജി​ല്ല​ക​ളാ​യ ര​ജൗ​രി​യെ​യും പൂ​ഞ്ചി​നെ​യും അ​പേ​ക്ഷി​ച്ച് റി​യാ​സി​യി​ൽ ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യം കു​റ​വാ​യി​രു​ന്നു. പക്ഷെ ഇക്കുറി ആക്രമണം നടന്നത് റി​യാ​സി​യി​ൽ ആണെന്നതിനാല്‍ ശക്തമായ നടപടികള്‍ക്ക് സൈന്യം ഒരുങ്ങുകയാണ്. പ്രദേശം സേന വളഞ്ഞിട്ടുണ്ട്.

ജ​മ്മു​വി​ല്‍ നി​ന്ന് 140 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ശി​വ​ഖോ​രി ഗു​ഹാ​ക്ഷേ​ത്ര​ത്തി​ലേ​ക്കു പോ​യ തീർത്ഥാടക​രു​ടെ ബ​സി​നെ ല​ക്ഷ്യ​മി​ട്ടാ​ണു ഭീ​ക​ര​ര്‍ നി​റ​യൊ​ഴി​ച്ച​ത്. ഇ​തോ​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ വാ​ഹ​നം മ​ല​യി​ടു​ക്കി​ലേ​ക്ക് മ​റി​ഞ്ഞാണ് ദുരന്തമുണ്ടായത്. റി​യാ​സി എ​സ്പി മോ​ഹി​ത് ശ​ര്‍​മയും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ 32 പേ​ർ​ക്ക് പ​രി​ക്കേറ്റിട്ടുണ്ട്. ‌താ​ഴ്ച​യി​ലേ​ക്കു വീ​ണ ബ​സ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. തീർത്ഥാടക​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഛിന്ന​ഭി​ന്ന​മാ​യ നി​ല​യി​ലാ​യി​രു​ന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top