കശ്മീരിലെ ഉധംപുരില്‍ ഭീകരരുമായി ഏറ്റുമുട്ടി സൈന്യം; ഒരു സൈനികന് വീരമൃത്യു; വ്യാപക തിരച്ചില്‍
April 24, 2025 11:13 AM

പഹല്‍ഗാമിന് പിന്നാലെ ജമ്മു കാശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടി സൈന്യം. ഉധംപുര്‍ ബസന്ദ്ഗഢിലെ ദൂതു മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഏറ്റുമുട്ടലിനിടെ ഒരു സൈനികന് വീരമൃത്യു വരിച്ചു. ഭീകരരുടെ താവളം കണ്ടെത്തിയ സൈന്യം അവരെ വളഞ്ഞതായാണ് റിപ്പോര്‍ട്ട്. മൂന്ന് ഭീകരര്‍ ഇവിടെ ഉണ്ടെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്.
ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സിആര്‍പിഎഫും ജമ്മു കശ്മീര്‍ പോലീസും കരസേനയും ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനാണ് ഉധംപൂരില്‍ നടക്കുന്നത്. ഇന്നലെ ബാരാമുള്ളയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here